June 20, 2026

തിരുനെല്ലി ഫോറസ്റ്റ് ഐബി യിൽ മാവോയിസ്റ്റുകളെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: തലപ്പുഴ മക്കിമലയിൽ സായുധരായ മാവോയിസ്റ്റുകളെത്തിയതിന് പിന്നാലെ തിരുനെല്ലിയിലും മാവോ സംഘത്തെ കണ്ടതായി സംശയം.
  നോർത്ത് വയനാട് വനം ഡിവിഷിൻകീഴിലെ തിരുനെല്ലിയിലെ ഫോറസ്റ്റ് ഐബി യിലെ ഡോർമെറ്ററിയിലാണ് നാലംഗ സംഘം എത്തിയത്.  ഈ സമയത്ത് ഡോർമെറ്ററിയിൽ ഒരു വാച്ചർ മാത്രമേ ഉണ്ടായിരുന്നുള്ളു. രണ്ട് സ്ത്രീകളും രണ്ട് പുരുഷൻ മാരുമാണ് സംഘത്തിലുള്ള തെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ഉന്നത പോലീസ് ഫോറസ്റ്റ് സം ലം സ്ഥലത്ത് പരിശോധന  നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി മക്കിമലയിലും സായുധരായ മാവോയിസ്റ്റുകളെത്തി പോസ്റ്റർ പതിച്ചിരുന്നു. 2016 ൽ തിരുനെല്ലിയിലെ കെ ടിഡിസിയുടെ ടർമനന്റ് ഹോട്ടലും സ്വകാര്യ റിസോർട്ടായ അഗ്രഹാരം റിസോർട്ടും മാവോ വാദികൾ അടിച്ചു തകർത്തിരുന്നു. 2017ൽ തിരുനെല്ലി സ്വകാര്യ ലോഡ്ജിലും പരിസരത്തും ലഘുലേഖകളും കാട്ടുതീയുടെ പകർപ്പും മാവോയിസ്റ്റുകൾ പതിച്ചിരുന്നു. എന്നാൽ ഈ കേസുകളിലൊന്നും ആരെയും അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.
 രാത്രിയോടെ ഡി എഫ് ഒ കീർത്തി ഐ എഫ്എസിന്റെ നേതൃത്വത്തിലുള്ള ഉന്നത വനം വകുപ്പ്ല ഉദ്യോഗസ്ഥർ ഫോറസ്റ്റ്ത്തി ഐബിയിലെത്തി പരിശോധന നടത്തി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *