June 20, 2026

അവസരം തന്നാല്‍ ജനങ്ങള്‍ക്ക് തലകുനിക്കേണ്ടി വരില്ലെന്ന് പി പി സുനീര്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ വിജയിപ്പിച്ചാല്‍ ഒരിക്കും പശ്ചാതപിക്കേണ്ടി വരില്ലെന്ന് ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി പി പി സുനീര്‍ പറഞ്ഞു.വയനാടന്‍ ജനതയ്ക്ക് ഇതുവരെ ഒരു എം പി ഉണ്ടായതിന്റെ ഗുണം അനുഭവിക്കാന്‍ സാധിച്ചിട്ടില്ല .ഇലക്ഷന്‍ കാലത്ത് മാത്രം മണ്ഡലത്തില്‍ വിന്നിരുന്ന എം പി ക്ക് പകരം ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഹെലികോപ്റ്ററില്‍ വന്ന് പോകുന്ന എം പി യെ കുറിച്ചാണ് സംസാരിക്കുന്നത്.രാത്രിയാത്ര നിരോധനം,കാര്‍ഷിക വിലയിടിവ്,എന്നിവയിലൊന്നും കേന്ദ്ര സര്‍ക്കാര്‍ ജില്ലക്ക് ഒരു സഹായങ്ങളും ചെയ്തില്ല.രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലു വിളിയാണ് വര്‍ഗീയത.രാജ്യത്തിന്റെ മതേതരത്വത്തിന് വിളളല്‍ ഏല്‍ക്കാതിരിക്കാന്‍ പാര്‍ലമെന്റ്ിലെ ഇടതു സാനിധ്യം വര്‍ദ്ദിപ്പിക്കണം.രാജ്യത്തിന് പുതിയ വികസന മാതൃക സമ്മനിച്ച സംസ്ഥാനമാണ് കേരളം.കണ്ണൂര്‍ വിമാനതാവളം,വിഴിഞ്ഞം തുറമുഖം,ഗെയില്‍  പദ്ദതി തുടങ്ങി നിരവധി വന്‍കിട വികസന പദ്ദതികള്‍ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്.അന്തര്‍ ദേശീയ നിലവാരത്തിലേക്ക് സംസ്ഥാനത്തെ ആരോഗ്യ മേഖയെമാറ്റി.കേരളം നിപ്പ വയറസിനെ നിയന്ത്രിച്ചത് ലോകത്തിന്റെ പ്രശംസ പിടിച്ച് പറ്റി.രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് അമേഠി.വയനാടിനെ അമേഠിയാക്കാന്‍ ജനങ്ങള്‍ അനുവദിക്കരുത്.നിയമ സഭാ തെരഞ്ഞടെുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ മുഴുവന്‍ പാലിച്ചാണ് എല്‍ ഡി എഫ്് ജനങ്ങളുടെ മിന്നില്‍ വോട്ട് അഭ്യര്‍ഥിച്ച് നില്‍ക്കുന്നത്.അല്ലാതെ നടപ്പിലാക്കാന്‍ സാധിക്കാത്ത് പുതിയ വാഗ്ദാനങ്ങള്‍ നല്‍കികൊണ്ടല്ല. വിജയിപ്പിച്ചാല്‍ തന്നെ അന്വേഷിച്ച് ആര്‍ക്കും നടക്കേണ്ടി വരില്ലെന്നും പതിറ്റാണ്ടുകളായി പൊതു പ്രവര്‍ത്തനം നടത്തുന്ന താന്‍ ജനങ്ങള്‍ക്കിടയില്‍ തന്നെ ഉണ്ടാകുമെന്നും പി പി സുനീര്‍ പറഞ്ഞു.കല്‍പറ്റ നിയോജക മണ്ഡലത്തിലെ വിവധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്നലെ രാവിലെ ചൂരല്‍മലയില്‍ വച്ച് തുടങ്ങിയ കല്‍പറ്റ മണ്ഡലം പ്രചരണ പരിപാടി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.നെല്ലിമുണ്ട,മേപ്പാടി,വടുവഞ്ചാല്‍, താഴെ അരപ്പറ്റ,നെടുമ്പാല,വാഴവറ്റ,കാക്കവയല്‍,മുട്ടില്‍,കരണി,നെല്ലിയമ്പം,പള്ളിക്കുന്ന്,വെണ്ണിയോട്, കുപ്പാടിത്തറ,പടിഞ്ഞാറത്തറ,പന്തിപ്പൊയില്‍-കാവുമന്ദം,പിണങ്ങോട്,അച്ചൂര്‍,പൊഴുതന,വൈത്തിരി,ചുണ്ട,കല്‍പറ്റ സൗത്ത്,മുണ്ടേരി,മടക്കിമല,കമ്പളക്കാട് എന്നീ സ്ഥലങ്ങളിലെ പ്രചരണത്തിന് ശേഷം കോട്ടത്തറയില്‍ പ്രചരണ പരിപാടികള്‍ സമീപിച്ചു.എല്‍ ഡി എഫ് കല്‍പറ്റ മണ്ഡലം ചെയര്‍മാന്‍ എം മധു,ജനറല്‍ കണ്‍നീനര്‍ പി കെ മൂര്‍ത്തി,സി കെ ശശീന്ദ്രന്‍ എം എല്‍ എ,ഇടതുമുന്നണി നേതാക്കളായ പി എ മുഹമ്മദ്,മുഹമ്മദ് പഞ്ചാര,വി പി വര്‍ക്കി,രാധാകൃഷ്ണ പിളള,ശങ്കരന്‍ നമ്പ്യാര്‍ എന്നിവര്‍ സ്ഥാനാര്‍ഥിയോടൊപ്പം ഉണ്ടായിരുന്നു.വി ഹാരിസ്,ബീന,കെ നിര്‍മല,മഹിതാ മൂര്‍ത്തി,എം വിജേഷ് സി എസ് സ്റ്റാന്‍ലി എന്നിവര്‍ വിവധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.ഇന്ന് പി പി സുനീര്‍ തിരുവംമ്പാടി മണ്ഡലത്തിലെ വിവധ പ്രദേശങ്ങളില്‍ പ്രചരണ നടത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *