June 20, 2026

വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ ബോധവത്ക്കരണ യാത്ര സംഘടിപ്പിച്ചു

0
election-awareness-programme
By ന്യൂസ് വയനാട് ബ്യൂറോ
 
 
 
പൊതു തെരഞ്ഞെടുപ്പിൽ ജില്ലയിലെ മുഴുവൻ വോട്ടർമാരുടേയും പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ ഇലക്ഷൻ വിഭാഗം മാനന്തവാടിയിൽ തെരഞ്ഞെടുപ്പ് സന്ദേശ ബോധവത്ക്കരണ യാത്ര സംഘടിപ്പിച്ചു. സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ പ്രോഗ്രിന്റെ (സ്വീപ്) ഭാഗമായാണ് പരിപാടി. ജില്ലാ കളക്ടർ എ.ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. എല്ലാവിഭാഗം ജനങ്ങളും സമ്മതിദാന അവകാശം ഫലപ്രദമായി വിനിയോഗിക്കണണെന്ന് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. കളക്ടറേറ്റ് സീനിയർ സൂപ്രണ്ട് ഇ. സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി ആർ. കറുപ്പസ്വാമി, സ്വീപ് ജില്ലാ നോഡൽ ഓഫീസർ എൻ.ഐ. ഷാജു എന്നിവർ സംസാരിച്ചു.  
സബ് കളക്ടർ എൻ.എസ്.കെ ഉമേഷ്, എ.എസ്.പി വൈഭവ് സക്‌സേന, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) എൻ. റംല, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) റോഷ്നി നാരായണൻ എന്നിവർ പങ്കെടുത്തു. വോട്ടിങ് യന്ത്രം പരിചയപ്പെടുത്തൽ, വിവിധ ബോധവത്ക്കരണ പരിപാടികൾ എന്നിവ തെരഞ്ഞെടുപ്പ് സന്ദേശ ബോധവത്ക്കരണ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *