June 20, 2026

ചായക്കട മുതൽ പാർലമെന്റ് വരെ രാഹുൽ തരംഗം: സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തിരയൽ രാഹുലിനെ പറ്റി .

0
IMG-20190324-WA0042
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു.

രാഹുലിന്റെ രണ്ടാം സീറ്റ് ചർച്ചയായ തോടെ  നാല് ദിവസം കൊണ്ട് രാജ്യം മുഴുവൻ ശ്രദ്ധ കേന്ദ്രീകരിച്ചത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ. അമേഠി കഴിഞ്ഞാൽ മറ്റൊരു മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന വാർത്ത പരന്നതോടെ ഒരോ മണിക്കൂറിലും മിനിട്ടിലും സൈബർ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞത് രാഹുൽ ഗാന്ധിയെ .രണ്ടാം സീറ്റ് വിവാദമായതോടെ ശത്രുക്കൾ പോലും രാഹുലിനെ അന്വേഷിച്ചു.  നാട്ടിൻ പുറത്തെ ചായക്കട മുതൽ പാർലമെന്റ് വരെ ജനം ചർച്ച ചെയ്തത് രാഹുലിന്റെ രണ്ടാം സീറ്റ് . രണ്ടാം മണ്ഡലമായി പ്രധാന പരിഗണനയിലുള്ളത്  വയനാട് ആണങ്കിലും  തെക്കേ ഇന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ രാഹുലിനെ ആവശ്യപ്പെട്ട്  ജനങ്ങൾക്കിടയിൽ തരംഗമാക്കാൻ കോൺഗ്രസിന് കഴിഞ്ഞു.
       കേരള നേതാക്കൾക്ക് പുറമെ  കർണാടകയും ഒരു സീറ്റ് ഒഴിച്ചിട്ട് രാഹുലിനായി കാത്തിരിക്കുകയാണ്. ഇതിനിടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ 

എല്ലാ നിയോജക മണ്ഡല ആസ്ഥാനങ്ങളിലും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ  രാഹുലിനായി  പ്രകടനങ്ങൾ നടന്നു. ഗ്രാമ പ്രദേശങ്ങളിലെ ചായക്കടകൾ മുതൽ സെക്രട്ടറിയേറ്റ് വരെ കഴിഞ്ഞ ദിവസങ്ങളിൽ  രാഹുൽ തരംഗമായിരുന്നു. എല്ലാ മാധ്യമങ്ങളിലും പ്രധാന വാർത്തയായത് മാത്രമല്ല, വലിയ തമാശകളും  സോഷ്യൽ മീഡിയ കീഴടക്കി. ചുരുക്കം ചില ബി.ജെ. പി. നേതാക്കളുടെയും  ഇടത് നേതാക്കളുടെയും പ്രതിഷേധ സ്വരം ഒഴിച്ചാൽ രാഹുൽ അനൂകൂല തരംഗങൾ എങ്ങും പ്രകടമായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന ആ മഹാ രഹസ്യം നാളിതുവരെ സൂക്ഷിച്ച് അവസാനം ആമുഖമില്ലാതെ മലയാളികളെ അമ്പരപ്പിച്ച വാർത്ത പുറത്തുവിട്ട ഉമ്മൻ ചാണ്ടി മുതൽ  എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.പി. സുനീറും   ടി. സിദ്ദിഖും  വരെ കുറേ പേരും രാഹുലിനൊപ്പം ദേശീയ തലത്തിൽ താരങ്ങളായി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *