June 20, 2026

വയനാട്ടിൽ എസ്. ഡി.പി.ഐ. സ്ഥാനാർത്ഥി ബാബുമണി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

0
IMG-20190329-WA0000
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലം എസ്. ഡി.പി.ഐ. സ്ഥാനാർത്ഥി ബാബു മണി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ വയനാട് കലക്ടർ എ.ആർ. അജയകുമാർ മുമ്പാകെയാണ് ബാബു മണി പത്രിക നൽകിയത്. 

           മലപ്പുറം ജില്ലയിലെ വണ്ടൂർ കരുവാരകുണ്ട്  സ്വദേശിയായ ബാബു മണി  രാവിലെ എസ്. ഡി.പി.ഐ. പ്രവർത്തകരോടൊപ്പം  പ്രകടനമായാണ് വയനാട് കലക്ട്രേറ്റിലെത്തിയത്. തുടർന്ന് പത്രിക സമർപ്പണത്തിന് കലക്ടർക്ക് മുമ്പിൽ ഹാജരായെങ്കിലും ചില രേഖകൾ കൃത്യമല്ലാത്തതിനാൽ  പത്രിക സമർപ്പണം ഉച്ചകഴിഞ്ഞത്തേക്ക് മാറ്റി. പിന്നീട് മൂന്ന് മണിയോടെ  പാർട്ടി പാർലമെന്ററി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ജലീൽ നീലമ്പ്ര   ,കൺവീനർമാരായ ടി.നാസർ, ഷൗക്കത്തലി,  അഡ്വ: കെ. അയൂബ് ,ഇ ഉസ്മാൻ എന്നിവർക്കൊപ്പമാണ് കലക്ടർ മുമ്പാകെ പത്രിക സമർപ്പിച്ചത്. ഇരു മുന്നണികളെയും    മടുത്ത ജനം ബദൽ രാഷ്ട്രീയത്തിന് പ്രസക്തിയുണ്ടന്ന്  ബാബു മണി പറഞ്ഞു.നഞ്ചൻകോട് റയിൽവേ, വയനാട് റയിൽവേ, വയനാടിന്റെ കാർഷിക പ്രശ്നങ്ങൾ എന്നിവ തന്നെയാണ് എസ്. ഡി.പി.ഐ. മുന്നോട്ട് വെയ്ക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു. 
 ,
    ഏപ്രിൽ  അഞ്ചിന് രാവിലെ 11 മണിക്ക് സൂഷ്മ പരിശോധനയും 8 ന് രാവിലെ 11-ന് ചിഹ്നം അനുവദിക്കലും നടക്കും.  കഴിഞ്ഞ ദിവസം സ്വതന്ത്ര സ്ഥാനാർത്ഥി മുജീബ് റഹ്മാൻ നാമനിർദ്ദേശ പത്രിക  സമർപ്പിച്ചിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *