September 4, 2026

തയ്യൽ തൊഴിലാളി സംഗമം നടത്തി.

0
IMG-20190329-WA0012
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ വച്ച് തയ്യൽ തൊഴിലാളി സംഗമം നടത്തി. കെ എസ് ടി എ ജില്ലാ ജനറൽ സെക്രട്ടറി കെ കെ മനോഹരൻ പരിപാടി ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് ഔസേഫ് അധ്യക്ഷതവഹിച്ചു. അംശാദായം വർദ്ധിപ്പിക്കാനുള്ള ക്ഷേമനിധി ബോർഡിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുള്ള എല്ലാ വിധ ആനുകൂല്യങ്ങളും കാര്യമായ മാറ്റങ്ങൾ വരുത്തുക, ക്ഷേമനിധിയിൽ അംശാദായം അടച്ച 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും പെൻഷൻ നൽകുക, ക്ഷേമനിധി ബോർഡ് ഓഫീസിൽ അംശാദായം ഓൺലൈനായി സ്വീകരിക്കുക, പ്രസവാനുകൂല്യം തുടർന്നു നൽകുക, എന്നീ അവകാശങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് റോസ് ബെൽ ജോസ് മുഖ്യപ്രഭാഷണം നടത്തി.ജില്ലാ ഭാരവാഹികളായ അനിത തിലകാനന്ദ്, പി.കെ രമണി, കെ.സുരേന്ദ്രൻ, പി.അശോകൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *