May 2, 2024

വാരാമ്പറ്റ ഗവ ഹൈസ്‌കൂളിൽ ചൂത് 2019: ഗോത്ര സഹവാസ ക്യാമ്പ് നാളെ ആരംഭിക്കും

0
Img 20190329 Wa0009
കൽപ്പറ്റ: 
വാരാമ്പറ്റ ഗവ: ഹൈസ്‌കൂളിൽ തുടി ഗോത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചൂത്2019 എന്ന പേരിൽ രണ്ടു ദിവസങ്ങളിലായി(മാർച്ച് 30,31) നടക്കുന്ന ഗോത്ര സഹവാസ ക്യാമ്പ് നാളെ ആരംഭിക്കും. മാനന്തവാടി സബ് കലക്ടർ എൻ.എസ്.കെ ഉമേഷ് ഐ. എ. എസ് ഉദ്ഘാടനം ചെയ്യും.വാളാരംകുന്ന്, ചീരപ്പൊയിൽ,അംബേദ്ക്കർ,ചെറിയനരിപ്പാറ,വലിയ നരിപ്പാറ,വെള്ളിയാംകുന്ന്, പേരിങ്ങോട്ട് കുന്ന്,അരിക്കളം, തന്നിയോട്,കൊച്ചാറ തുടങ്ങി എട്ടോളം കോളനികളിലെ ആദിവാസി ഗോത്ര വിഭാഗങ്ങളിൽ പെട്ട വിദ്യാർഥികളും രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുക്കും.പിടിഎ കമ്മിറ്റിയുടെയും,അധ്യാപകരുടെയും നാട്ടുകാരുടെയും പരിശ്രമത്തിന്റെ ഫലമായാണ് സ്‌കൂളിൽ ഈ വർഷവും ഇത്തരത്തിലുള്ള ക്യാമ്പ് സങ്കടിപ്പിക്കാൻ കഴിഞ്ഞത്.ഗോത്രജീവിത ചാരുത്തകളെ കൈപിടിച്ചുയർത്താനും ഗോത്ര സമുദായങ്ങൾ ഇന്ന് നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും പറ്റി ഒരുമിച്ചിരുന്ന് ചർച്ച ചെയ്യുവാനും ക്യാമ്പിലൂടെ സാധിക്കും.വട്ടക്കളി,കമ്പള നാട്ടി, നാടൻ പാട്ട് തുടങ്ങിയ ഗോത്ര കലകളുടെ വിവിധ ആവിഷ്‌ക്കാരങ്ങളും ,അമ്പെയ്ത്ത്, വടംവലി തുടങ്ങിയ കായിക മത്സരങ്ങളും ലഹരി വിമുകത ബോധവത്കരണ ക്ലാസ്, തനത് ഗോത്ര കലകളുടെ അവതരണം,മെഡിറ്റേഷൻ,നടകക്കളരി തുടങ്ങിയ ഒട്ടേറെ പരിപാടികൾ ക്യാമ്പിൽ അരങ്ങേറും.വയനാട് ഡി.ഇ. ഒ പ്രഭാകരൻ,എക്സൈസ് ഇൻസ്‌പെക്ടർ ശറഫുദ്ധീൻ, ടി. ഡി. ഒ പ്രമോദ് , വെള്ളമുണ്ട വില്ലേജ് ഓഫീസർ പി.വി സന്ദീപ് കുമാർ തുടങ്ങി ഒട്ടേറെ പ്രമുഖർ ക്യാമ്പിൽ പങ്കെടുക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *