May 2, 2024

ഖുർആൻ സമ്മേളനവും ഉമ്മുൽഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ പ്രഖ്യാപനവും ഞായറാഴ്ച

0
Img 20190329 Wa0013
മാനന്തവാടി: 
ജമാഅത്തെ ഇസ്ലാമി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുർആൻ സമ്മേളനവും ഉമ്മുൽഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ പ്രഖ്യാപനവും ഞായറാഴ്ച കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മാർച്ച് ഒന്നുമുതൽ ആരംഭിച്ച ഖുർആൻ ക്യാമ്പയിന്റെ  സമാപനമായാണ് സമ്മേളനം നടക്കുന്നത്. വൈകുന്നേരം നാലുമണിക്ക് ജമാഅത്തെ ഇസ്ലാമി കേരള അസിസ്റ്റന്റ് അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉമ്മുൽഖുറാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളി ഖുർആൻ പ്രഖ്യാപനം മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ നിർവ്വഹിക്കും. സമ്മേളനത്തോടനുബന്ധിച്ച് മാർച്ച് 30 ശനിയാഴ്ച മുതൽ സമ്മേളന നഗരിയിൽ ഇസ്ലാമിക പുസ്തക മേള സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി സികെ സമീർ, മുഹമ്മദ് കലവറ, സുഹറ നജ്മുദ്ദീൻ, സൈനബ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *