August 14, 2026

വയനാട് എൽ. ഡി. എഫ് സ്ഥാനാർത്ഥി പി.പി സുനീര്‍ പത്രിക സമര്‍പ്പിച്ചു

0
IMG-20190330-WA0020
By ന്യൂസ് വയനാട് ബ്യൂറോ
 .വിജയം ഉറപ്പെന്ന് ഇടതുപക്ഷ സ്ഥാനാർത്ഥി പി.പി. സുനീർ
സി.വി.. ഷിബു.
കൽപ്പറ്റ:
വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി .പി സുനീര്‍  പത്രിക സമര്‍പ്പിച്ചു.  ഇന്ന് രാവിലെ  ഒൻപത് മണിക്ക് തൃക്കൈപ്പറ്റ മുക്കം കുന്നിൽ    പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ  സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാൻ സ്ഥാനാർത്ഥി എത്തിയത്.
കല്‍പറ്റ സര്‍വീസ് സഹകരണബാങ്ക് പരിസരത്തെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസിൽനിന്നും പതിനൊന്ന് മണിയോടെ  സ്ഥാനാര്‍ഥിയെ ആനയിച്ചുകൊണ്ടുള്ള പ്രകടനം ആരംഭിച്ചു.തുടര്‍ന്ന് 11.30 ഓടെ  കലക്ടറേറ്റിലെത്തി വരണാധികാരിയായ ജില്ലാ കലക്ടര്‍   എ.ആർ. അജയകുമാർ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. എല്‍.ഡി.എഫിലെ വിവിധ ഘടകകക്ഷി നേതാക്കളും സി.കെ. ശശീന്ദ്രൻ എം.എൽ.എ. ,മുൻ എം. എൽ. എ എം.വി. ശ്രേയാംസ് കുമാർ എന്നിവരും  പത്രികാ സമര്‍പ്പണവേളയില്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *