August 13, 2026

വിദ്യാഭ്യാസ വായ്പ സഹായ പദ്ധതി സർക്കാർ തന്നെ അട്ടിമറിച്ചെന്ന് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ : മുഴുവൻ വായ്പയും എഴുതിതള്ളണം

0
IMG-20190330-WA0000-1
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വിദ്യാഭ്യാസ വായ്പയെടുത്ത് കടബാധ്യതയിലായ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ പ്രഖ്യാപിച്ച സഹായ പദ്ധതി സർക്കാർ തന്നെ അട്ടിമറിച്ചെന്ന് എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് അസോസിയേഷൻ  വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ബാങ്കുകൾ ജപ്തി ഭീഷണിയുമായി വീടുകൾ കയറിയിറങ്ങുകയാണന്ന് ഭാരവാഹികൾ പറഞ്ഞു. 

       2016 മാർച്ച് 31 – വരെ കുടിശ്ശികയായ മുഴുവൻ വിദ്യാഭ്യാസ വായ്പകളും  സഹായ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നു.  എന്നാൽ വിദ്യാർത്ഥികൾ  അപേക്ഷിച്ചു തുടങ്ങിയപ്പോൾ പുതിയ മാനദണ്ഡങ്ങൾ കൊണ്ടു വന്നതിനാൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.  സ്വകാര്യ സ്ഥാപനങ്ങളിൽ പഠിച്ചവർക്കും കേരളത്തിന് പുറത്തുള്ള സ്ഥാപനങ്ങളിൽ പഠിച്ചവർക്കും  പുതിയ മാനദണ്ഡം മൂലം അപേക്ഷിക്കാൻ കഴിഞ്ഞിട്ടില്ല.   വിദ്യാഭ്യാസ വായ്പ കോടതിയിൽ കേസാക്കിയും സ്വകാര്യ കുത്തകകളെ ഏൽപ്പിച്ചും  ജപ്തി ഭീഷണി ഉൾപ്പടെയുള്ള നടപടികൾ നിർത്തിവെച്ചില്ലങ്കിൽ കർഷകർ ആത്മഹത്യയുടെ വക്കിലാണന്ന് ഇവർ പറഞ്ഞു. 
      സഹായ പദ്ധതിക്ക് വേണ്ടി സർക്കാർ അനുവദിച്ച   900 കോടി രൂപ ഉപയോഗിച്ച്  നിലവിലുള്ള മുഴുവൻ വിദ്യാഭ്യാസ വായ്പയും എഴുതി തള്ളണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.   ഇന്ന ആവശ്യം ഉന്നയിച്ച്  ഏപ്രിൽ മൂന്നിന് ബുധനാഴ്ച  രാവിലെ 10.30-ന് വയനാട് കലക്ട്രേട്രേറ്റിലേക്ക്   മാർച്ചും ധർണ്ണയും നടത്തും . സർഫാസി   ആക്ട് നടപടി പിൻവലിക്കുക,  സിബിൽ നിയമം ഒഴിവാക്കുക, സർക്കാർ സഹായ പദ്ധതി പ്രകാരം നാല്പത് പണമടച്ചവരുടെ  ബാധ്യത എത്രയും വേഗം സർക്കാർ ഏറ്റെടുക്കുക,  നാല്പത് ശതമാനം പണം അടക്കാൻ കഴിയാത്തവർക്ക് ഘഡുക്കളായി   അടക്കാൻ അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  പ്രസിഡണ്ട് ടി.ഡി. മാത്യൂ, ശ്രീധരൻ ഇരുപുത്ര, ഉസ്മാൻ തലപ്പുഴ , വർഗ്ഗീസ് മാത്യു തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.   
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *