August 13, 2026

വിശുദ്ധൻമാരുടെ ജീവിത മാതൃക പിൻപറ്റണം; സഖറിയാസ് മോർ പോളിക്കാർപ്പോസ്

0
IMG-20190330-WA0060
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ വിശുദ്ധൻമാരുടെ ജീവിത മാതൃക വിശ്വാസ സമൂഹം പിൻപറ്റണമെന്ന്
മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത
ആഹ്വാനം ചെയ്തു. കോതമംഗലത്ത് കബറടങ്ങിയ പരിശുദ്ധ യൽദോ മോർ ബസേലിയോ
ബാവായുടെ തിരുശേഷിപ്പ് സ്ഥാപിക്കപ്പെട്ട മലബാറിന്റെ കോതമംഗലം
എന്നറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന
പള്ളി പെരുന്നാളിന് കാർമികത്വം വഹിച്ച ശേഷം സന്ദേശം നൽകുകയായിരുന്നു
മെത്രാപ്പോലീത്ത. തന്നെ വിളിച്ച് അപേക്ഷിക്കുന്ന ആയിരങ്ങൾക്ക് മറുപടി
ഏകുന്ന യൽദോ മോർ ബസേലിയോ ബാവായുടെ തിരുശേഷിപ്പ് നാടിന് അനുഗ്രഹത്തിന്
കാരണമാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

മധ്യസ്ഥ പ്രാർഥന, വിളക്ക് നേർച്ച, നേർച്ച ഭക്ഷണം എന്നിവയോടെ തിരുനാൾ
സമാപിച്ചു. വികാരി ഫാ. ജോർജ് നെടുന്തള്ളി, നാരകത്ത് പുത്തൻപുരയിൽ പൗൗലോസ്
കോർ എപ്പിസ്കോപ്പ, ഫാ. അജു ചാക്കൊ, ഫാ. എൽദൊ വെങ്കടത്ത്, ഫാ. എൽദൊ
കൂരൻതാഴത്ത് പറമ്പിൽ എന്നിവർ സഹ കാർമികത്വം വഹിച്ചു. ട്രസ്റ്റി പി.കെ.
സ്കറിയ, സെക്രട്ടറി ജോണി പുളിക്കകുടി, സഭാ മനേജിങ് കമ്മിറ്റി അംഗം കെ.എം.
ഷിനോജ് തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *