September 3, 2026

രാഹുല്‍ഗാന്ധി ചരിത്രവിജയം നേടും: യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി.

0
IMG-20190331-WA0001
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ: രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതോടെ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് യു ഡി എഫ് പ്രവര്‍ത്തകര്‍ പ്രകടനവും യോഗവും നടത്തി. ഹൈക്കമാന്റിന്റെ ഔദ്യോഗികപ്രഖ്യാപനം വന്നതോട് കൂടി കല്‍പ്പറ്റയില്‍ യു ഡി എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. രാഹുല്‍ഗാന്ധിയെ പ്രഖ്യാപിച്ചതിലൂടെ ഉണ്ടായ ഊര്‍ജവും ഉത്സാഹവും തിരഞ്ഞെടുപ്പിലുടനീളം നിലനിര്‍ത്തി ചരിത്ര ഭൂരിപക്ഷം നേടുമെന്നും യു ഡി എഫ് നിയോജകമണ്ഡലം കമ്മിറ്റി അറിയിച്ചു. പ്രകടനത്തിന് കെ പി സി സി മെമ്പര്‍ പി പി ആലി, യു ഡി എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, സി ജയപ്രസാദ്, സി മൊയ്തീന്‍കുട്ടി, കെ ഇ വിനയന്‍, എ പി ഹമീദ്, ഗിരീഷ് കല്‍പ്പറ്റ, കേയംതൊടി മുജീബ്, പൗലോസ് കുറുമ്പേമഠം. ഗോകുല്‍ദാസ് കോട്ടയില്‍, എം പി നവാസ്, കെ കെ രാജേന്ദ്രന്‍, സി കെ നാസര്‍, സാലി റാട്ടക്കൊല്ലി, പി പി ഷൈജല്‍, മാടായി ലത്തീഫ്, പ്രവീണ്‍ തങ്കപ്പന്‍, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, കെ കെ കുഞ്ഞമ്മദ്, വി നൗഷാദ്, വി പി ശോശാമ്മ, ആയിഷ പള്ളിയാല്‍, കെ അജിത, പി ആര്‍ ബിന്ദു, അസീസ് അമ്പിലേരി,  ശാഫി എടഗുനി,  പി കുഞ്ഞൂട്ടി, എം കെ നാസര്‍, ഗഫൂര്‍ കുന്നത്ത്,  ഷെമീര്‍ ഒടുവില്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *