April 26, 2024

രാജ്യത്ത് ഏറെ ഭാഗ്യം സിദ്ധിച്ച ജനതയായി വയനാട്ടുകാർ . പി.കെ.ജയലക്ഷ്മി.

0
 
കൽപ്പറ്റ : കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വരവോടെ രാജ്യത്തെ ഏറ്റവും ഭാഗ്യം സിദ്ധിച്ച ജനതയായി വയനാട്ടുകാർ മാറിയെന്ന് മുൻ മന്ത്രിയും എ.ഐ. സി.സി. അംഗവുമായ  പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു . കർഷകരും തോട്ടം  തൊഴിലാളികളും പട്ടികവർഗ്ഗ ജനവിഭാഗങ്ങളും ഉൾപ്പടെ ഏറ്റവും സാധാരണക്കാരായ വോട്ടർമാരുള്ള മണ്ഡലമാണ് വയനാട് . ഏറെക്കാലമായി വയനാടിനോട് വലിയ കരുതലും താൽപ്പര്യവുമുള്ള നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹം സ്ഥാനാർത്ഥിയായി വിജയിക്കുന്നതോടെ വയനാടിന്റെ പിന്നോക്കാവസ്ഥക്ക് വലിയ മാറ്റമുണ്ടാകും.  അടിസ്ഥാന സൗകര്യ വികസനത്തിലും  ആരോഗ്യ – കാർഷിക മേഖലയിൽ വിപ്ലവകരമായ വികസന കുതിപ്പിലും   സ്ഥാനാർത്ഥിത്വവും   എം.പി. സ്ഥാനവും ഉപകരിക്കും.   താൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ പ്രചരണത്തിനായി അദ്ദേഹം മാനന്തവാടിയിൽ എത്തിയിരുന്നുവെന്നും  തന്റെ ഭൂരിപക്ഷം വർദ്ധിപ്പിക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ വരവ്    അന്ന് വലിയ  സ്വാധീനം ചെലുത്തിയിരുന്നുവെന്നും ജയലക്ഷ്മി ഓർമ്മിച്ചു.  പ്രളയകാലത്ത് വയനാട് സന്ദർശിക്കാൻ രാഹുൽ ഗാന്ധി ഏറെ താൽപ്പര്യം കാണിച്ചിരുന്നു.  അന്ന് കാലാവസ്ഥ മോശമാണന്ന്  സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചതിനാലും പിന്നീട് ഹവിൽദാർ വസന്തകുമാർ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ വീട് സന്ദർശിക്കാനും ശ്രമിച്ചപ്പോഴും സുരക്ഷാ കാരണങ്ങളാലും  വരവ് നടന്നില്ല. എന്നാലിപ്പോൾ വയനാട്ടുകാരുടെ സ്വന്തമായാണ് ഇനി വയനാട്ടിലെത്തുന്നത്. നിറഞ്ഞ മനസ്സോടെയും അതീവ സന്തോഷത്തോടെയുമാണ് ഇവിടുത്തുകാർ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതെന്നും ജയലക്ഷ്മി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *