April 26, 2026

പാൽച്ചുരം റോഡിന് പകരം അമ്പായത്തോട്ടിലേക്ക് ചുരമില്ലാ റോഡ് നിർമ്മിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി

0
IMG-20190903-WA0219.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ:
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലപ്പുഴ യൂണിറ്റ് സമ്മേളനം സമിതി ജില്ലാ സെക്രട്ടറി വി.കെ.തുളസിദാസ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് എം.ആർ.സുരേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷാജു ആന്റണി പ്രവർത്തന റിപ്പോർട്ടും ഏരിയ ട്രഷറർ ബേബി ചെറിയാൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.മുഹമ്മദ് ഷമീം.പി. സ്വാഗതവും ശുഭ പോൾസൺ നന്ദിയും പറഞ്ഞു.
നിരന്തരം അപകട ഭീഷണി നിലനിൽക്കുന്ന പാൽ ചുരം റോഡിനു പകരം തവിഞ്ഞാൽ 44 ൽ നിന്നും അമ്പായത്തോടിൽ എത്തിച്ചേരുന്ന ചുരമില്ലാ റോഡ് നിർമ്മിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കണ്ണൂർ വിമാനത്താവള റോഡ് ബോയ്സ് ടൗൺ മുതൽ 24 മീറ്ററായി വീതി കൂട്ടുന്നത് 15 മീറ്ററായി കുറയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഭാരവാഹികൾ:
ഷാജു ആന്റണി (പ്രസിഡന്റ്)
ശുഭ പോൾസൺ (വൈസ് പ്രസിഡന്റ്)
അനൂപ്.പി.കെ (സെക്രട്ടറി)
ലത വിജയൻ (ജോ: സെക്രട്ടറി)
പി.മുഹമ്മദ് ഷമീം (ട്രഷറർ)
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *