June 20, 2026

കോഫി ബോർഡ് കാപ്പി കർഷകരുടെ വിവരങ്ങൾ ശേഖരിക്കുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
കാപ്പി കർഷക വിവര ശേഖരണം.
 
കാപ്പി കൃഷി സംബന്ധിച്ച കൃത്യമായ വിവര ശേഖരണം നടത്തുന്നതിന്റെ ഭാഗമായി കോഫി ബോർഡ് കാപ്പി കർഷകരിൽ നിന്നും വിവരങ്ങൾ പുതുക്കി ശേഖരിക്കുന്നു .  ഇതിലേക്കായി കാപ്പി കർഷകർ താഴെ പറയുന്ന വിവരങ്ങൾ അടുത്തുള്ള കോഫീ ബോർഡ് ലൈസൻ ഓഫീസുകളിൽ സമർപ്പിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിക്കുന്നു .

കർഷകന്റെ പേര്, വിലാസം, വില്ലേജ്, പഞ്ചായത്ത്,  താലൂക്ക്, സർവേ നമ്പർ, തോട്ടത്തിന്റെ വിസ്തീർണ്ണം,  മൊബൈൽ നമ്പർ, ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നീ വിവരങ്ങൾ ആണ് ശേഖരിക്കുന്നത്.  

ഉൽപ്പാദനവും ഉൽപ്പാദന ക്ഷമതയുമായി ബന്ധപ്പെടുത്തി ഭാവിയിൽ കാപ്പി കർഷകർക്കായുള്ള ക്ഷേമ പദ്ധതികൾ രൂപീകരിക്കുന്നതിന് ഈ വിവര ശേഖരണം അത്യാവശ്യമായതിനാൽ പരിപാടിയുമായി എല്ലാ കർഷകരും സഹകരിക്കണമെന്നും വിവരങ്ങൾ സെപ്റ്റംബർ 25 നു മുമ്പായി നൽകണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *