May 5, 2024

ഭൂ അവകാശ സംരക്ഷണസമിതി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി

0
Bhoo Samaram .jpg

കല്‍പ്പറ്റ: ഭൂമി എന്റെ ജന്മാവകാശമാണ് എന്ന മുദ്രാവാക്യ ഉയര്‍ത്തി ഭൂ അവകാശ സംരക്ഷണ സമിതി കളക്ടറേറ്റ് ധര്‍ണ്ണ നടത്തി. കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ക്ക് പകരം രണ്ടാം ഭൂപരിഷ്‌കരണം ലക്ഷ്യമിട്ട് പ്രത്യേക നയം രൂപികരിക്കണമെന്നും, പാട്ടകാലാവധി കഴിഞ്ഞ എല്ലാ ഭൂമിയും ഏറ്റടുത്ത് കേരളത്തിലെ ഭൂ രഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു ധര്‍ണ്ണ. കേരളത്തിലെ ഭൂ സമരങ്ങളെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെതാക്കി ചിത്രീകരിച്ച് വിലകുറച്ച് കാണുന്ന രീതിയാണ് നിലവിലുള്ളത്. എന്നാല്‍ ഭൂ അവകാശ സംരക്ഷണ സമിതി നടത്തുന്ന സമരങ്ങള്‍ ജനകീയ ജനാധിപത്യ രീതിയിലുള്ളവ ആയിരിക്കുമെന്നും നേതാക്കള്‍ പ്രഖ്യാപിച്ചു. സി.പി വിജയന്റെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി ഉദ്ഘാടനം ചെയ്തു. എസ്. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തി. കെ.സുബ്രമണ്യന്‍, എന്‍. സുഷാന്ത്, ഹരി വെണ്ണിയൂര്‍, പി.കെ മോഹനന്‍, ഉദയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *