October 21, 2026

ആദിവാസി വൃദ്ധന് പെൻഷൻ നിഷേധിച്ച ബാങ്ക് മാനേജരെ സസ്പെന്റ് ചെയ്യണം സിപിഐ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി നെട്ടമ്മാനി കുറിച്യ കോളനിയിലെ മാർത്താവിൽ വീട്ടിൽ  88 വയസ്സ് പ്രായമുള്ള രാമന് ഓണത്തോടുനുബന്ധിച്ച് സർക്കാരിൽ നിന്നും ലഭിച്ച പെൻഷൻ പയ്യമ്പള്ളി കാനറാ ബാങ്ക് അധികൃതർ മകൻ എടുത്ത ലോൺ അടച്ചില്ലന്ന കാരണത്തൽ നിഷേധിച്ച നടപടി നിയമ വിരുദ്ധമാണന്നു പ്രായാധിക്യം കൊണ്ട് ലും കഴിഞ്ഞ രാമന്റെ പെൻഷൻ തുക തടഞ്ഞ് വെച്ച പയ്യമ്പള്ളി കാനറാ ബാങ്ക് മാനേജരെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്ന് സിപിഐ മാനന്താവാടി ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.പെൻഷൻ തുക കർശനമായും വിതരണം ചെയ്യണമെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ബാങ്കിന്റെ നിയമവിരുദ്ധമായ നടപടി സ്വീകരിച്ചത്. പയ്യമ്പള്ളി കാനറാ ബാങ്കിന് എതിരെ നിരവധി പരാതികൾ ഉണ്ടന്നും ഇതും അന്വേഷിക്കണമെന്നും ബാങ്കിന്റെ പ്രവർത്തനം പയ്യമ്പള്ളിയിൽ നിന്ന് മാറ്റുവാനുള്ള നീക്കം അധികൃതർ ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
 ശശി മുട്ടൻങ്കര അധ്യക്ഷത വഹിച്ചു. ലോക്കൽസെക്രട്ടറി കെ.പി.വിജയൻ, സി.ജെ അവാറച്ചൻ, ബിജു ചെറൂർ.നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ശോഭരാജൻ, കെ.സജീവൻ, എം.ബാലകൃഷ്ണൻ, കൊല്ലൻമാടൻബാബു എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *