June 21, 2026

ശ്രീ നാരായണ ഗുരുവിന്റെ ജയന്തി ആഘോഷവും ചക്രാംബുജപൂജയും നടത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
    കാട്ടിക്കുളം:

ഗുരുദേവന്റെ 165ാം ജയന്തി ആഘോഷവും ചക്രാംബുജപൂജയും  ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനാഘോഷവും ച ക്രാംബുജപൂജയും ചതയം ആഘോഷവും സംഘടിപ്പിച്ചു. കാട്ടിക്കുളം എസ് എൻ ഡി പി ഓഡിറ്റോറിയത്തിലാണ് ഗുരു ജയന്തി ആഘോഷം.  ക്ഷേത്ര പൂജാരി ഉണ്ണി ശാന്തിയുടെ കാർമികത്വത്തിൽ പ്രത്യേകപൂജകളും നടന്നു.  രാവിലെ 7 30 ന് പതാക ഉയർത്തി. തുടർന്ന് ഘോഷയാത്രയും പ്രസാദ വിതരണവും നടത്തി. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം കേരള സമാജം പ്രസിഡന്റ് ടി കെ രാജൻ മംഗലാപുരം ഉദ്ഘാടനം ചെയ്തു. ടി വി ഗോപിനാഥൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ടി കെ സത്യവൃതൻ സ്വാഗതം പറഞ്ഞു. വി ശശിധരൻ പ്രിൻസിപ്പൾ മുഖ്യ പ്രഭാഷണം നടത്തി .അനുസൂയ സത്യവൃതൻ, പത്മരാമചന്ദ്രൻ എന്നിവർ ആശംസകൾ പറഞ്ഞു. ടി ഗിരീശൻ നന്ദി പറഞ്ഞു എസ് എസ എൽ സി പ്ലസ് ടു ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ഉച്ചക്ക് ഓണസദ്യയും നടത്തി നാടകം മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *