സുധീഷിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കല്‍പ്പറ്റ:പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ തരുവണ കരിങ്ങാരി ആറുവൈത്തില്‍ സുധീഷിന്റെ (38)നിര്യാണത്തില്‍ വയനാട് പ്രകൃതി സംരക്ഷണ സമിതി അനുശോചിച്ചു. ഭക്ഷ്യയോഗ്യമായ ഇലയിനങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിലും പരിസ്ഥിതി ബോധവത്കരണത്തിലും സുധീഷ് വഹിച്ച പങ്ക് വലുതാണെന്നു യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍, ബാബു മൈലമ്പാടി, എ.വി. മനോജ്, സുരേഷ് എന്നിവര്‍ പ്രസംഗിച്ചു




Leave a Reply