August 13, 2026

ഷീ സ്‌കില്‍സിന്റെ അപേക്ഷ തീയതി സെപ്തംബര്‍ 19 വരെ നീട്ടി

0
By ന്യൂസ് വയനാട് ബ്യൂറോ

അസാപ് സ്ത്രീകള്‍ക്കായി ഒരുക്കുന്ന നൈപുണ്യ വികസന പദ്ധതി ഷീ സ്‌കില്‍സിന്റെ അപേക്ഷ തീയതി സെപ്തംബര്‍  19 വരെ നീട്ടി. നൈപുണ്യ വികസന രംഗത്തെ സര്‍ക്കാര്‍ പദ്ധതിയായ അസാപ് സ്ത്രീകള്‍ക്ക് മാത്രമായി നടത്തുന്ന പുതിയ സംരംഭമാണ് ഷീ സ്‌കില്‍സ്. അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ഹാന്‍ഡ് എംബ്രോയ്ഡര്‍, റീറ്റെയ്ല്‍ ട്രെയിനീ അസോസിയേറ്റ്, അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ്, മോഡ്‌ലര്‍, വി എഫ് എക്‌സ് കോമ്പോസിറ്റര്‍, മ്യുചല്‍ ഫണ്ട് ഏജന്റ് എന്നീ കോഴ്‌സുകളിലാണ് പരിശീലനം.  ഒക്ടോബര്‍ മുതല്‍ പരിശീലനം ആരംഭിക്കും. അസാപ്പിന്റെ  വിവിധ സെന്ററുകളിലാണ് പരിശീലനം. അപേക്ഷ അസാപ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററുകളില്‍ നല്‍കാം.  ഫോണ്‍ കല്‍പ്പറ്റ 9400845360, 9495999792, മാനന്തവാടി  9496502002, 9400845360, സുല്‍ത്താന്‍ ബത്തേരി  9495999665, മീനങ്ങാടി  9495999620, പെരിക്കല്ലൂര്‍  9495999667
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *