May 1, 2024

പ്രളയ നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം നാളെ ജില്ലയിലെത്തും .

0
കൽപ്പറ്റ : ഈ വർഷത്തെ പ്രളയത്തിലും ഉരുൾപ്പൊട്ടലിലും ഉണ്ടായ നഷ്ടം വിലയിരുത്താൻ സംസ്ഥാനത്തെത്തിയ കേന്ദ്ര സംഘം നാളെ വയനാട്ടിലെത്തും. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി :പ്രകാശിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് ജില്ലയിൽ എത്തുക.ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച  പുത്തുമലയും,കുറിച്യർമലയും  അടക്കമുള്ള ജില്ലയിലെ  വിവിധ പ്രളയ ബാധിത പ്രദേശങ്ങൾ സംഘം സന്ദർശിക്കും.സംസ്ഥാന ദുരിതാശ്വാസ കമ്മീഷ്ണറും റവന്യൂ അഡീഷണൽ ചീഫുമായ വി.വേണുവും സംഘത്തിനൊപ്പമുണ്ടാകും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *