മാനന്തവാടി- തലശ്ശേരി റോഡിൽ അപകടങ്ങൾ പതിവാകുന്നു.
: മാനന്തവാടി തലശ്ശേരി റോഡില്‍ അപകടങ്ങൾ പതിവായിട്ടും അധികൃതര്‍ മൗനം പാലിക്കുന്ന അവസ്ഥ തുടരുകയാണ്.തലനാരിഴക്കാണ് ഇന്ന് രാവിലെ ബാംഗളൂരിൽ നിന്നും കണ്ണൂര്‍ക്ക് പോവുകയായിരുന്ന വാഹനം വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. റോഡ് സൈഡ് കാടുകള്‍ മൂടി ടാറിങ് പോലും മൂടിയ അവസ്ഥയാണ്,, ട്രാഫിക് നിയന്ത്രണ ബോര്‍ഡിന്റെ അഭാവം മറ്റ് സ്ഥലങ്ങളിൽ നിന്നും ഈ വഴി സഞ്ചരിച്ചിരുന്ന വാഹന ഡ്രൈവര്‍മാരുടെ അമിതവേഗവും,, റോഡ് സൈഡ് കളില്‍ ഉള്ള വലിയ കട്ടിങ്ങ് ഉള്ളതിനാലും തിരിച്ചറിയാന്‍ കഴിയാത്ത വിധം കാടു മൂടി കിടക്കുന്നതിനാലും ,, വളവുകളിൽ നിന്ന് തെന്നി മാറി താഴ്ചയിലേക്ക് പതിക്കേണ്ട വാഹനം ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. സൂചനാ ബോർഡകൾ ഇല്ലാത്തത് അപകട സാധ്യത വര്‍ദ്ധിപ്പിക്കാന്‍ പ്രധാന കാരണം ആണ്., തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾ മുന്‍ നിർത്തി നാട്ടുകാരും രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു വരുന്ന ഇരുപതോളം വരുന്ന ചെറുപ്പകാര്‍ അടങ്ങിയ ജാഗ്രതാ സമിതി തക്ക സമയങ്ങളില്‍ ഇടപെട്ട് പോരുന്നതു കൊണ്ടും അന്യ സ്ഥലങ്ങളില്‍ നിന്നും അപകടത്തില്‍ പെടുന്നവർക്ക് വലിയ ആശ്വാസം ആണ് .





Leave a Reply