July 16, 2026

അതിവർഷാനുകൂല്യം കർഷകതൊഴിലാളികൾക്ക് ലഭ്യമാക്കണം സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കർഷക തൊഴിലാളി ക്ഷേമനിധിബോർഡിൽ 60 വയസുവരെ പണമടക്കുകയും അനുകുല്യത്തിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്കർക്ക് കുടിശ്ശികയടക്കം തുക അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺ സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.70 വയസു വരെ  പ്രായമുള്ളവർ ഈ അനൂകൂല്യത്തിനായി കാത്തിരിരുന്നവരായിട്ടുണ്ട്.കുടിശ്ശികയടക്കം കൊടുത്തു തീർക്കുന്നതിനാവശ്യമായ  ഫണ്ട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് സർക്കാർ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി.അന്റണി, സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി എം.എഫ്.  ഫ്രാൻസിസ്, എം അപ്പുകുട്ടി, വിജയകുമാരി എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *