June 23, 2026

കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
കൗണ്‍സിലര്‍ നിയമനം
വനിതാശിശുവികസനവകുപ്പിന്റെ കീഴില്‍ സംയോജിത  ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായ (ഐ.സി.പി.എസ്) ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ കൗണ്‍സിലര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത:   അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍വര്‍ക്കിലോ സൈക്കോളജിയിലോ  ബിരുദാനതര ബിരുദം. കുട്ടികളുടെ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അനിവാര്യം. പ്രായം 2019 ജനുവരി 1 ന് 36 വയസ്സ് കവിയാന്‍ പാടില്ല. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും.  അവസാന തീയതി ഒക്‌ടോബര്‍ 5.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ,  വയനാട്, വനിതാശിശുവികസനവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്  www.wcd.kerala.gov.in എന്നിവടങ്ങളില്‍ ലഭിക്കും. ഫോണ്‍  04936-246098, 8606229118.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *