June 23, 2026

യുവതിയുവാക്കള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ

  2020  ലെ  റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി   നെഹ്‌റു  യുവ കേന്ദ്ര,  ജില്ലയിലെ  യുവതിയുവാക്കള്‍ക്കായി  പ്രസംഗ മത്സരം നടത്തുന്നു. ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള  മത്സരങ്ങളില്‍ 'രാജ്യസ്‌നേഹവും രാഷ്ട്ര നിര്‍മ്മാണവും' എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമാണ്  മത്സരം സംഘടിപ്പിക്കുക. 2019 ഏപ്രില്‍  1 ന്  18  വയസ്സ്  പൂര്‍ത്തിയായവര്‍ക്കും 29 വയസ്സ് കഴിയാത്തവര്‍ക്കും പങ്കെടുക്കാം. അപേക്ഷകര്‍ മത്സരിക്കുന്ന ജില്ലയില്‍ സ്ഥിരതാമസക്കാരായിരിക്കണം. കഴിഞ്ഞ  വര്‍ഷങ്ങളില്‍  നടത്തിയ  മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക്  ഈ വര്‍ഷം   മത്സരിക്കാന്‍ അര്‍ഹതയില്ല. ജില്ലാതല മത്സരങ്ങളില്‍   ഒന്നാം  സ്ഥാനം ലഭിക്കുന്നവര്‍ക്ക് 5000  രൂപയും  രണ്ടാം   സ്ഥാനക്കാര്‍ക്ക്  2000  രൂപയും  മൂന്നാം സ്ഥാനക്കാര്‍ക്ക് 1000 രൂപയും ക്യാഷ്  അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം  സ്ഥാനം  ലഭിച്ചവര്‍ക്ക്  സംസ്ഥാനതല  മത്സരത്തില്‍ പങ്കെടുക്കാന്‍  അവസരം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പ്രത്യേക മാതൃകയിലുള്ള  അപേക്ഷ ഫോറത്തില്‍  സെപ്റ്റംബര്‍  25 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍,  നെഹ്‌റു യുവ കേന്ദ്ര,  എസ്.പി. ഓഫീസിന് സമീപം, സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ, വയനാട് 673121 എന്ന  വിലാസത്തിലോ  dyc.wayanad@gmail.com എന്ന ഇമെയില്‍  വിലാസത്തിലോ അപേക്ഷിക്കണം.  ഫോണ്‍  04936202330, 9074674969.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *