അംബേദ്കർ ക്യാൻസർ കെയർ സെന്റർ റൂട്ടിലെ യാത്രാക്ലേശം: ജനകീയ ബസിന് ഓഹരി പിരിവ് തുടങ്ങി.
മാനന്തവാടി: അംബേദ്കർ ക്യാൻസർ കെയർ സെന്റർ റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കുന്നതിന് ഒരു ജനകീയ ബസ് സർവീസ് തുടങ്ങുന്നതിനു ആലോചനയോഗം ചേർന്നു . പുതിയടംകുന്ന് എൽപി സ്കൂളിൽ ചേർന്ന യോഗം മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു. എടവക പതിനഞ്ചാം വാർഡ് മെമ്പർ മനു.ജി കുഴിവേലിൽഅധ്യക്ഷത വഹിച്ചു. സ്വാശ്രയ സംഘങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഷെയർ സ്വീകരിച്ചു സൊസൈറ്റി ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു.ആദ്യ ഷയർ നല്ലൂർനാട് ക്ഷീര സംഘം പ്രസിഡന്റിൽ നിന്നും ഭാരവാഹികൾ ഏറ്റുവാങ്ങി. താൽക്കാലിക പ്രവർത്തനങ്ങൾക്കായി 9 അംഗ കമ്മിറ്റിയെയോഗംതിരഞ്ഞെടുത്തു.ജോൺസൺ. വി. യു ,കെ എം ഷാജി, സന്തോഷ് മുക്കത്ത്, സി പി ശശിധരൻ, എന്നിവർ സംസാരിച്ചു. ഒരു ജനകീയ ബസ് സർവീസ് തുടങ്ങുന്നതിനു ആലോചനയോഗം ചേർന്നു .





Leave a Reply