June 21, 2026

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എസ്. സത്യവതിയെ ആദരിച്ചു

0
IMG-20190922-WA0238.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി:  കുറക്കന്‍മൂല പബ്ലിക്ക് ലൈബ്രറിയില്‍ വെച്ച് സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് എസ്. സത്യവതിയെ ആദരിച്ചു. കുറക്കന്‍മൂല പബ്ലിക്ക് ലൈബ്രറി, കുറുക്കന്‍മൂല വാര്‍ഡ്  വികസനസമിതി, കുടുംബശ്രീ, കുറുക്കന്‍മൂല ജി.എല്‍.പി. സ്‌കൂള്‍, ബാലവേദി, ശ്രേയസ്, ഡബ്ല്യു.എസ്.എസ്.എസ്., ഡബ്ല്യു.എസ്.എച്ച്.ജി. എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.  സബ്കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. സത്യവതിക്ക് ഉപഹാരവും  അദ്ദേഹം നല്‍കി. വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. 
മാനന്തവാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭ രാജന്‍, എം.ടി. വര്‍ക്കി, അമല്‍ജിത്ത് സസില്‍, ജെയിംസ് തെനംകുഴി, കെ.എസ്. ജോമോന്‍, ഹരി ചാലിഗദ്ധ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *