June 21, 2026

‘യുവത്വം നിലപാട് പറയുന്നു: എസ് വൈ എസ് യുവജന റാലി ജനുവരി 11ന് മാനന്തവാടിയില്‍.

0
wyd-sys-Raly-vilambaram.JPG
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: 'യുവത്വം നിലപാട് പറയുന്നു' എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന കേരള മുസ്ലിം യുവജന സമ്മേളനത്തിന്‍റെ ഭാഗമായി 2020 ജനുവരി 11ന് മാനന്തവാടിയില്‍ എസ് വൈ എസ് ജില്ലാ യുവജന റാലി നടത്തും. റാലിയുടെ ഔദ്യോഗിക പ്രഖ്യാപനവും ടീം ഒലിവ് സമര്‍പ്പണവും സമസ്ത ജില്ലാ പ്രസിഡന്‍റ് പി ഹസന്‍ മൗലവി ബാഖവി നിര്‍വഹിച്ചു.
കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്‍റ് കെ ഒ അഹ്മദ് കുട്ടി ബാഖവി പതാക ഉയര്‍ത്തിയതോടെ പരിപാടി ആരംഭിച്ചു.കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് എം കെ മുത്തുകോയ തങ്ങള്‍ പ്രാര്‍ഥന നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്‍റ് ചെറുവേരി മുഹമ്മദ് സഖാഫി അധ്യക്ഷത വഹിച്ചു.സമസ്ത ജില്ലാ സെക്രട്ടറി കൈപാണി അബൂബക്കര്‍ ഫൈസി ഉദ്ഘാടനം ചെയ്തു.എസ് വൈ എസ്  സംസ്ഥാന സാന്ത്വനം ചെയര്‍മാന്‍ ഡോ.അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ഷോല കര്‍മ്മരംഗം എന്ന വിഷയത്തിലും എസ് വൈ എസ്  സംസ്ഥാന സെക്രട്ടറി എസ് ശറഫുദ്ദീന്‍ അഞ്ചാംപീടിക ടീം ഒലിവ് ലക്ഷ്യം എന്ന വിഷയത്തിലും സംസാരിച്ചു.
      ജില്ലയിലെ അഞ്ച് സോണുകളില്‍ നിന്നെത്തിയ ടീം ഒലിവ് അംഗങ്ങളും നേതാക്കളും ജില്ലാ യുവജന റാലിയുടെ പ്രഖ്യാപനത്തെ അഭിവാദ്യം ചെയ്തു.എസ് വൈ എസ് ജില്ലാ സെക്രട്ടറി സി എം നൗഷാദ് പദ്ധതി അവതരണം നടത്തി.കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എം അബ്ദുല്‍ മജീദ്,കെ കെ മുഹമ്മദലി ഫൈസി,പി സി അബൂ ശദ്ദാദ്,നാസര്‍ മാസ്റ്റര്‍ തരുവണ,എസ് എസ് എഫ് ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് സഈദ് ശാമില്‍ ഇര്‍ഫാനി,ജില്ലാ സെക്രട്ടറി യു കെ ജസീല്‍ പരിയാരം പ്രസംഗിച്ചു. എസ് വൈ എസ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ലത്തീഫ് സി സ്വാഗതവും ജില്ലാ സാമൂഹ്യക്ഷേമം സെക്രട്ടറി നസീര്‍ കോട്ടത്തറ നന്ദിയും പറഞ്ഞു.
    തുടര്‍ന്ന് ടീം ഒലിവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ടൗണില്‍ വിളംബര റാലിയും നടത്തി.റാലിയില്‍ ടീം ഒലിവ് അംഗങ്ങള്‍ അണി നിരന്നു.റാലിക്ക് മുഹമ്മദ് സഖാഫി ചെറുവേരി, നൗഷാദ് കണ്ണോത്ത്മല, മുഹമ്മദലി സഖാഫി പുറ്റാട്,ബഷീര്‍ സഅദി, ലത്തീഫ് സി ടി, നസീര്‍ സി, സുലൈമാന്‍ സഅദി, സുബൈര്‍ അഹ്സനി, സുലൈമാന്‍ അമാനി, അസീസ് മാക്കുറ്റി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *