June 20, 2026

വയോധികയ്ക്കും പിഞ്ചുകുട്ടികള്‍ക്കും നടുറോഡില്‍ മര്‍ദ്ദനം

0
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയല്‍ ടൗണില്‍ ഞായറാഴ്ച്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം.ചുള്ളിയോട് സ്വദേശികളായ ആറംഗ കുടുംബം കോഴിക്കോടേക്ക് പോകുമ്പോള്‍ അമ്പലവയല്‍ ബീവറേജ് പരിസരത്ത് വെച്ച് രണ്ട് യുവാക്കള്‍ ബൈക്കിലെത്തുകയും ഇവര്‍ സഞ്ചരിച്ച കാറില്‍ തട്ടുകയുമായിരുന്നു.ഇത് കാര്‍ ഓടിച്ചിരുന്ന ഫൈസല്‍ ചോദ്യം ചെയ്യുകയും ചെയ്തു.ഇതിന് ശേഷം ഇവര്‍ യാത്ര തുടരുകയും ചെയ്തു.ഈ സമയം യുവാക്കള്‍ സുഹൃത്തുക്കളെയും കൂട്ടി കാറിനെ പിന്തുര്‍ന്ന് എത്തുകയും അമ്പലവയല്‍ മ്യൂസിയം ജംഗ്ഷനില്‍ വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി കുടുംബത്തെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.ചുള്ളിയോട് കേളത്ത് പറമ്പില്‍ റുഖിയ(60),മകന്‍ ഫൈസല്‍(42),ബബിത(34),സനത്ത്(12),ഐനസ്(9),ഹൂദ്(3) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.ഇവര്‍ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതില്‍ 12 വയസ്സുകാരനായ സനത്തിന് സാരമായ പരിക്കേറ്റിട്ടുണ്ട്.മര്‍ദ്ദിച്ചത് അമ്പലവയല്‍ സ്വദേശികളാണെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *