പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി കബനി പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി മുരളിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ പനമരം സി.എച്ച് റെസ്ക്യു ടീം അംഗങ്ങളാണ് മൃതദേഹം കണ്ടെടുത്തത്. ചങ്ങാടക്കടവ് അണക്കെട്ടിന് സമീപം 50 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്സ്, വാളാട് റസ്ക്യു ടീം അംഗങ്ങളും തിരച്ചിലിൽ പങ്കെടുത്തിരുന്നു. ഇന്നലെയാണ് മീൻപിടിക്കാനെത്തിയ മൂന്നംഗ സംഘത്തിലെ രണ്ട് പേർ ഒഴുക്കിൽപ്പെട്ടത്. അതിൽ മൈസൂർ സ്വദേശി കുമാറിനെ നാട്ടുകാർ രക്ഷിച്ചിരുന്നു.





Leave a Reply