ഹരിത നിയമ സാക്ഷരതാ ക്യമ്പയിന്‍: വാര്‍ഡ് തല പരിശീലനം നടത്തി
ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹരിത നിയമ സാക്ഷരതാ ക്യാമ്പയിന്റെ വാര്‍ഡ്തല പരിശീലനങ്ങളുടെ ജില്ലാതല ഉദ്ഘാടനം വെങ്ങപ്പള്ളി പഞ്ചായത്തിലെ കോക്കുഴിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ നിര്‍വ്വഹിച്ചു. ജൈവ,അജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കപ്പെടുകയോ കൈമാറ്റം ചെയ്യപ്പെടേണ്ടതോ ആണെന്ന ബോധവല്‍ക്കരണം നല്‍കുന്നത്തോടൊപ്പം മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാല്‍ ലഭിക്കാവുന്ന ശിക്ഷകളെ കുറിച്ച് പൊതു സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടത്തുന്നത്. സെപ്തംബര്‍ 30 നകം വാര്‍ഡ്തല പരിശീലനങ്ങള്‍ പൂര്‍ത്തീകരിച്ച് ഒക്‌ടോബര്‍ 2 ന് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ ഹരിത നിയമ പ്രഖ്യാപനം നടത്തും. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.എം നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജെസി ജോണി, ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരായ എന്‍.കെ രാജന്‍, പി.എം മഞ്ജു, സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സാഹിനി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, അസ്സി.സെക്രട്ടറിമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍െവെസര്‍മാര്‍ എന്നിവര്‍ക്കുളള പരിശീലനം നേരത്തെ പൂര്‍ത്തിയായിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ ഓരോ വാര്‍ഡിലും 100 പേര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്‍കും. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും നിയമ പരിജ്ഞാന ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. ആരോഗ്യം,ഭക്ഷ്യ സുരക്ഷ,പോലീസ്,മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് നഗരകാര്യ- നഗരാസൂത്രണ വകുപ്പ് എന്നീ വകുപ്പുകളും ക്യാമ്പയിനില്‍ പങ്കാളികളാകുന്നു.





Leave a Reply