July 16, 2026

ശിശുദിനാഘോഷം: വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു

0
By ന്യൂസ് വയനാട് ബ്യൂറോ
ശിശുദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനായി ശിശുക്ഷേമസമിതി ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും സാഹിത്യ,രചനാ മത്സരങ്ങളും സംഘടിപ്പി ക്കുന്നു. ജില്ലാതല പ്രസംഗമത്സര വിജയികളില്‍ നിന്നാണ് കുട്ടികളുടെ പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കര്‍ എന്നിവരെ തെരഞ്ഞെടുക്കുക. പ്രസംഗം ഒഴികെയുളള മത്സരങ്ങള്‍ ജില്ലാതലത്തിലാണ് നടക്കുക. ഒരു സ്‌കൂളില്‍ നിന്ന് ഓരോ വിഭാഗത്തിലും ഒരു കുട്ടിയെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുളളു.

 പ്രസംഗമത്സരം: എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗക്കാര്‍ക്ക് പ്രത്യേകമായി സബ്ജില്ലാതലത്തിലാണ് മത്സരങ്ങള്‍ നടത്തുക. ഒക്‌ടോബര്‍ 6ന് രാവിലെ 10 ന് മാനന്തവാടി സബ് ജില്ലയ്ക്ക് മാനന്തവാടി ഗവ.യു.പി. സ്‌കൂളിലും വൈത്തിരി സബ് ജില്ലയ്ക്ക് കല്‍പ്പറ്റ ഗവ.എല്‍.പി. സ്‌കൂളിലും ബത്തേരി സബ് ജില്ലയ്ക്ക് മീനങ്ങാടി ഗവ.എല്‍.പി. സ്‌കൂളിലുമാണ് മത്സരം നടക്കുക. ഒക്‌ടോബര്‍ 3 നകം ബന്ധപ്പെട്ട സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യണം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. ജില്ലാതല പ്രസംഗ മത്സരം ഒക്‌ടോബര്‍ 16ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും.
ചിത്രരചനാമത്സരം: ഒക്‌ടോബര്‍ 20ന് രാവിലെ 10ന് കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നടക്കും. ജില്ലാതലത്തിലാണ് മത്സരം. പങ്കെടുക്കുന്നവര്‍  15 നകം dccwwayanad@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യണം. 
സാഹിത്യരചന: ഒക്‌ടോബര്‍ 27ന്  മീനങ്ങാടി സെന്റ് മേരീസ് കോളജില്‍ നടക്കുന്ന സാഹിത്യരചനാ മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 25 നകം dccwwayanad@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യണം. ജില്ലാതലത്തിലാണ് മത്സരം. കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നീ വിഭാഗങ്ങളിലാണ് മത്സരം. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ സ്‌കൂള്‍ അധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. കുടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍. 9961285545.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *