July 16, 2026

ഒക്ടോബർ അഞ്ചിന്റെ വയനാട് ഹർത്താൽ മാറ്റി വെച്ചു.: മുഖ്യമന്ത്രിക്കൊപ്പം വയനാട് സംഘം ഡൽഹിക്ക് പോകും.

0
IMG-20190927-WA0283.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : 

ദേശീയപാത 766 ൽ യാത്രാ നിരോധനം ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് യു ഡി എഫ് ഒക്ടോബർ അഞ്ചിന് ആഹ്വാനം ചെയ്ത ഹർത്താൽ ഒഴിവാക്കി. ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസം കണക്കിലെടുത്താണ് ഹർത്താൽ ഒഴിവാക്കുന്നതെന്ന് നേതാക്കൾ കൽപ്പറ്റയിൽ   വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം വിഷയത്തിൽ ശക്തമായ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. സമരങ്ങളുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകും. ഒക്ടോബർ ഒന്നിന്   ഡൽഹിയിൽ   മുഖ്യമന്ത്രി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയെ കാണുമ്പോൾ വയനാട്ടിൽ നിന്നുള്ള സംഘം അനുഗമിക്കും. . യോജിച്ച പ്രക്ഷോഭത്തിന് ശക്തി പകരുന്നതിനാണ്  ഹർത്താൽ മാറ്റുന്നത്. ഹർത്താൽ മാറ്റണമെന്ന് എൽ.ഡി.എഫും എൻ.ഡി.എ.യും യു.ഡി.എഫിനോട് ആവശ്യപ്പെട്ടുവെന്നും  സർവ്വകക്ഷി ഇന്ന് യോഗം ചേർന്നിരുന്നുവെന്നും  


 യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. കോടതിയിൽ കൊടുക്കാനുള്ള അഫിഡിവിറ്റിൽ  സമ്മർദ്ദം ചെലുത്തുമെന്നും ഇവർ പറഞ്ഞു. യു.ഡി.എഫ്. ചെയർമാൻ പി.പി.എ കരീം, കൺവീനർ എൻ.ഡി.അപ്പച്ചൻ മറ്റ് യു.ഡി.എഫ്. ഭാരവാഹികൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *