October 19, 2026

മദ്യലഹരിയിൽ പോലീസ് സംഘത്തെ ആക്രമിച്ച രണ്ട് പേർ അറസ്റ്റിൽ.

0
IMG-20190927-WA0300.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം .വാഹന പരിശോധനക്കിടെ പനമരം പോലീസ് സ്റ്റേഷനിലെ ജനകീയനായ എസ് ഐ രാംകുമാറിനെയും  സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൻ , അബ്ദുറഹ്മാൻ എന്നിവരെയും  ആക്രമിച്ച രണ്ടംഗ സംഘത്തേയാണ് മൽപ്പിടുത്തത്തിലൂടെ പിടികൂടിയത്.
നടവയൽ നെല്ലിയമ്പം ലക്ഷംവീട് കോളനി സ്വദേശികളായ ബീരാളി അബു (32) ,കൊടക്കാട്ടിൽ മുസ്തഫ (35) എന്നിവരെയാണ് ഇന്നലെ രാത്രി പനമരം പോലീസ് സാഹസീകമായി അറസ്റ്റ് ചെയ്തത്.
പനമരം കൽപ്പറ്റ റോഡിൽ ക്രസന്റ് സ്കൂളിന് സമീപത്ത് ഇന്നലെ രാത്രിയോടെ പോലീസ് സംഘം വാഹന പരിശോധന നടത്തുകയായിരുന്നു .വാഹന പരിശോധനക്കിടെ ബൈക്കിലെത്തിയ സംഘം മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് രണ്ട് പേരോടും പോലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു.
ഈ സമയം  പോലീസുമായി വാക്ക് തർക്കത്തിലേർപ്പെട്ട ബൈക്ക് യാത്രികർ പൊടുന്നനെ പോലീസിനെ ആക്രമിക്കുകയായിരുന്നു
പോലീസുകാരുടെ കഴുത്തിന് പിടിച്ച് തള്ളി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു,.  എണ്ണത്തിൽ കുറവായ പോലീസുകാർ ഏറെ സാഹസികമായിട്ടാണ് മയക്കുമരുന്നിനും  മദ്യത്തിനും അടിമയായ പ്രതികളെ കസ്റ്റഡിയിലാക്കിയത്.കഴിഞ്ഞവർഷം കമ്പളക്കാട് പോലീസ് സ്റ്റേഷൻ സ്യൂട്ടിയിലുണ്ടായിരുന്ന ജിഡി ജി ചാർജിനെയും മറ്റ് അഞ്ച് പോലീസുകാരെയും ആക്രമിച്ച് കസ്റ്റഡിയിലുണ്ടായിരുന്ന നടവയൽ സി എം കോളേജ് സംഘർഷ ക്കേസിലെ പ്രതിയെ മോചിപ്പിച്ച കേസുൾപ്പടെ കൽപ്പറ്റ, മാനന്തവാടി സ്റ്റേഷനിലും പനമരത്തും ഏഴ്  കേസ്സുകളിൽ പ്രതിയാണ് മുസ്തഫ.
പ്രതികൾക്കെതിരെ ഐ പി സി 353,332 എ സി, 506,34 117 കെ പി 185 എം വി ആക്ടിലെ വകുപ്പുകൾ പ്രകാരം പനമരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *