July 17, 2026

കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി : ജോലി സ്ഥലത്ത് കുഴഞ് വീണതെന്ന് സംശയം.

0
IMG_20190928_092050.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:കർഷകനെ വയലിലെ വാഴതോട്ടത്തിൽ   മരിച്ച നിലയിൽ കണ്ടെത്തി .ജോലി സ്ഥലത്ത് കുഴഞ് വീണതെന്ന് സംശയം.

 വെള്ളമുണ്ട  പാതിരിച്ചാല്‍ ചങ്ങാടം (കീഞ്ഞുകുടി) പൊയ്ക്കുന്നേല്‍ ജോണി-റോസമ്മ ദമ്പതികളുടെ മകന്‍ പി.പി ഷിനു (38) വാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തിലാണ് ഷിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം കാണാത്തത്തിനെ തുര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളമുണ്ട സിഐ സന്തോഷിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ആത്മഹത്യക്ക് കാരണമായ യാതൊന്നും കണ്ടെത്താനായില്ല.ഹൃദയാഘാതം മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ കുഴഞ്ഞ് വീണതാകാമെന്നാണ് നിഗമനം..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *