June 20, 2026

ദേശീയപാത 766-ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിന് കോണ്‍ഗ്രസ്സ് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ദേശീയപാത 766-ലെ യാത്രാ നിരോധനവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തിന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ജനറല്‍ ബോഡി യേഗം  പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ദേശിയപാത 766-ലെ രാത്രി യാത്ര നിരോധനം പിന്‍വലിക്കുക, പൂര്‍ണ്ണ യാത്രാനിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും അധികാരികള്‍ പിന്മാറുക, വയനാടിന്‍റെ വികസനത്തിനും, വയനാടന്‍ ജനതയുടെ ഭാവി പ്രതീക്ഷകള്‍ക്ക് മേല്‍ ഇടിത്തീയായി വന്ന കോടതിയുടെ പരാമര്‍ശം നടപ്പിലായാല്‍ പതിനായിരകണക്കിന് പാവപ്പെട്ട കര്‍ഷക തൊഴിലാളികളും ആദിവാസി-പിന്നോക്ക വിഭാഗങ്ങളും അധിവസിക്കുന്ന വയനാട് ജില്ല വീണ്ടും പതിറ്റാണ്ടുകള്‍ പിന്നോട്ട് പോകും. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാവുന്നതോടെ ജില്ലയുടെ സമ്പത്ഘടന മുരടിപ്പും, തകര്‍ച്ചയും നേരിടും. പതിനായിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ട് ജീവിതം ഇരുളടയും. കര്‍ണ്ണാടക സംസ്ഥാനവുമായി ബന്ധപ്പെടുന്ന എല്ലാ പാതകള്‍ക്കും അതിന്‍റേതായ ഗതാഗത പ്രാധാന്യമുണ്ട്. മാനന്തവാടി-ഗോണികുപ്പ-കുടക് റോഡ് കൂര്‍ഗ് ജില്ലയുമായും, മംഗലാപുരം അടക്കമുള്ള വന്‍ നഗരങ്ങളുമായും, ബാവലി-മൈസൂര്‍ റോഡിന് വടക്കേ വയനാട്ടിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ദിനേന മൈസൂര്‍-ബാംഗ്ലൂര്‍ പട്ടണങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടാനും അത്യാവശ്യമാണ്. എന്നാല്‍, ബത്തേരി-ഗുണ്ടില്‍പേട്ട റോഡിന് ബദലായി മറ്റൊരു പാതയും ഉപകരിക്കില്ലയെന്നുമാത്രമല്ല നൂറ്റാണ്ടുകളായി ഉപയോഗപ്പെടുത്തി വരുന്ന സഞ്ചാര, ചരക്ക് നീക്ക സ്വാതാന്ത്ര്യത്തെ തുടര്‍ന്നും നിലനിര്‍ത്തുവാന്‍ വേണ്ടി നടത്തുന്ന എല്ലാ സമരങ്ങള്‍ക്കും, പ്രക്ഷോഭങ്ങള്‍ക്കും, സമ്മര്‍ദ്ദങ്ങള്‍ക്കും കോണ്‍ഗ്രസ്സ് പ്രസ്ഥാനം മുന്‍നിരയില്‍ തന്നെ ഉണ്ടാവുമെന്നും യോഗം തീരുമാനിച്ചു. വയനാടന്‍ ജനതയുടെ ആശങ്ക അവസാനിപ്പിക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പൂര്‍ണ്ണ പിന്തുണയും, സന്ദര്‍ഭോജിതമായ ഇടപെടലും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്ര ഗവണ്‍മെന്‍റുമായി ആശയവിനിമയവും സാധ്യമായ എല്ലാ പോംവഴികളും ആലോചിച്ച് രാഷ്ട്രീയ പരിഹാരവും ഒപ്പം വിഷയത്തിന്‍റെ ഗൗരവും, പ്രാധാന്യവും സുപ്രീകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി നിയമപരമായി പ്രശ്നത്തില്‍ വയനാടന്‍ ജനതയുടെ അഭിലാഷത്തിന്‍ അനുകൂലമായ നിലപാടെടുക്കുവാന്‍ അധികാരികള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്‍, കെ.എല്‍ പൗലോസ്, പി.വി ബാലചന്ദ്രന്‍, പി.കെ ജയലക്ഷ്മി, കെ.കെ അബ്രാഹം, എന്‍.കെ വര്‍ഗ്ഗീസ്, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, കെ.വി പോക്കര്‍ ഹാജി, എ. പ്രഭാകരന്‍ മാസ്റ്റര്‍, എം.എ ജോസഫ്, എന്‍.എം വിജയന്‍, എം.ജി ബിജു, പി.കെ അബ്ദുറഹിമാന്‍, എന്‍.സി കൃഷ്ണകുമാര്‍, ആര്‍.പി ശിവദാസ്, എക്കണ്ടണ്‍ി മൊയ്തൂട്ടി, ഉലഹന്നാന്‍ നീറന്താനം,പി.കെ കുഞ്ഞുമൊയ്തീന്‍, പോള്‍സണ്‍ കൂവയ്ക്കല്‍, കമ്മന മോഹനന്‍, പി.വി ജോര്‍ജ്ജ്, ചിന്നമ്മ ജോസ്, ജി. വിജയമ്മ ടീച്ചര്‍, മാണി ഫ്രാന്‍സീസ്, കെ.ജെ പൈലി തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *