May 3, 2024

ഓ.ഐ.സി.സി റിലീഫ് കൂപ്പൺ വിതരണം ചെയ്തു.

0
Img 20190928 Wa0491.jpg
ഓ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രളയ ദുരന്തത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് സഹായമേകി പുത്തുമല, പച്ചക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ 75 ഓളം കുടുംബങ്ങൾക്ക് റിലീഫ് കൂപ്പൺ വിതരണം ചെയ്തു. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി കൂപ്പൺ വിതരണോൽഘാടന ചടങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ.ടി.എ  മുനീർ അദ്ധ്യക്ഷത വഹിച്ചു. തൃകൈപറ്റ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റും മേപ്പാടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റുമായ പി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മൂപ്പൈനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് ആർ. ഉണ്ണിക്യഷ്ണൻ, കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാംകുമാർ, മുസ്ലിം ലീഗ് മേപ്പാടി പഞ്ചായത്ത് ജനറൽ സെക്രട്ടറി പി.കെ അഷറഫ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി ഒ. ഭാസ്ക്കരൻ, മദീന ഓ.ഐ.സി.സി പ്രസിഡന്റ് ഹമീദ് പെരുമ്പറമ്പിൽ, ഓ.ഐ.സി.സി വയനാട് ജില്ലാ മുൻ പ്രസിഡന്റ് വി.പി ഉമ്മർ, ഓ.ഐ.സി.സി റീജ്യണൽ കമ്മറ്റി അസിസ്റ്റന്റ് ട്രഷറർ അലവിക്കുട്ടി  കണ്ണിയാമ്പറ്റ, പ്രവാസി കോൺഗ്രസ്സ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് മുസ്തഫ മമ്പാട്, ഓ.ഐ.സി.സി ഷറഫിയ്യ ഏരിയ കമ്മറ്റി സെക്രട്ടറി ജിംഷാദ് വണ്ടൂർ, കെ.ജി വർഗീസ്, കെ. ബാബു, നിയമ സഹായ വേദി സംസ്ഥാന കോർഡിനേറ്റർ ജെയിംസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പുത്തുമല, പച്ചക്കാട് പ്രദേശത്ത് ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് സർക്കാർ സഹായം ഉടൻ എത്തിക്കണമെന്നും  ഇവർക്കാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിന് സർക്കാരിന്റെ പ്രത്യേക ശ്രദ്ധ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *