October 20, 2026

യാത്രാ നിരോധനത്തിനെതിരെ സമരം: ഒ.ആർ.കേളു എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് യുവമോർച്ച

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:യാത്രാ നിരോധനത്തിനെതിരെ സമരത്തിൽ   ഒ.ആർ.കേളു  എം.എൽ.എ നിലപാട് വ്യക്തമാക്കണമെന്ന് യുവമോർച്ച മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി. 
 
എൻ എച്ച് 766 ലേ യാത്രാ നിരോധനത്തിൽ വയനാട്ടിലെ മുഴുവൻ ജനങ്ങളും കൈകോർക്കുമ്പോൾ മാനന്തവാടി എം എൽ എ യുടെ നിസ്സംഗ മനോഭാവം ഏറെ ചർച്ച ചെയ്യപ്പെടുന്നതിനാൽ പ്രസ്തുത വിഷയത്തിൽ ജനപ്രതിനിധി എന്ന നിലയിൽ എംഎൽഎയുടെ നിലപാട് വ്യക്തമാക്കണമെന്ന് യുവമോർച്ച മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ് പെരുംചോല അധ്യക്ഷത വഹിച്ചു, ഷിബു തോൽപ്പെട്ടി,  ദിലീപ് കണിയാരം,  വൈശാഖ് തലപ്പുഴ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *