June 20, 2026

അരങ്ങു തകർത്ത് മുട്ടിലിൽ കുടുംബശ്രീ അംഗങ്ങളുടെ കലാപ്രകടനങ്ങൾ

0
IMG-20190928-WA0500.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:: കുടുംബശ്രീ അംഗങ്ങളുടെ ആവേശം നിറഞ്ഞ കലാപ്രകടനങ്ങൾ മുട്ടിലിൽ അരങ്ങു തകർത്തു.     മുന്നൂറോളം കലാകാരികളാണ്  കലോത്സവത്തിൽ  പങ്കെടുത്തത്. ജില്ലാ പഞ്ചായത്ത് പ്രസിണ്ടന്റ് കെ.ബി. നസീമയുടെ അധ്യക്ഷതയിൽ സി.കെ ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജീവിതത്തിന്റെ തിരക്കുകളിൽപ്പെട്ട് സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം
ലഭിക്കാത്ത സ്ത്രീകൾക്ക് ഇതൊരു വലിയ വേദിയാവുകയാണ് അരങ്ങിലൂടെയെന്ന്  എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസം  സ്റ്റേജിതര മത്സര ഇനങ്ങളായ  പ്രസംഗ മത്സരം, കഥാ രചന, കവിത രചന, ചിത്ര രചന, ജലചായം, കോളാഷ്, കാർട്ടൂൺ എന്നിവ നടത്തിയിരുന്നു.  സ്റ്റേജ് മത്സരങ്ങളായ  ഒപ്പന ,തിരുവാതിര, നാടോടി നൃത്തം, നാടകം തുടങ്ങിയ മത്സരങ്ങ ജനമനസ്സുകളിൽ കോരിതരിപ്പിച്ചു. ജനപ്രിയമത്സരങ്ങൾ ആവേശത്തോടെ    കാണുന്നതിനും പങ്കെടുക്കുന്നതിനുമായി നിരവധി പേരാണ് മുട്ടിലിൽ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർ ഒക്ടോബർ 11,12,13 തീയതികളിൽ പാലക്കാട് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.
റിപ്പോർട്ട്: ജിൻസ് തോട്ടുംങ്കര.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *