October 18, 2026

ശാസ്ത്രാവബോധ ശിൽപ്പശാല ഒക്ടോബർ 2 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ 
2019 അന്താരാഷ്ട്ര ആവർത്തന പട്ടിക വർഷം ആയി ആചരിക്കുന്നതിന്റെയും, വരാനിരിക്കുന്ന വലയ സൂര്യ ഗ്രഹണത്തിന്റെയും പശ്ചാത്തലത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്, സയൻസ് ക്ലബ്, ശാസ്ത്രരംഗം ആസ്ട്രോ എന്നീ സംഘടനകൾ സംയുക്തമായി ശാസ്ത്രാവബോധ ക്യാമ്പയിന് തുടക്കം കുറിക്കുന്നു.
ആദ്യ ഘട്ടമായി സയൻസ്  അധ്യാപകരെയും ശാസ്ത്ര പ്രചാരകരെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ശിൽപ്പശാല ഒക്ടോബർ 2 നു കൽപ്പറ്റ ഗവ: എൽ പി സ്കൂളിൽ നടക്കും. 
ശിൽപ്പശാല രാവിലെ പത്തു മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി  നസീമ ഉദ്‌ഘാടനം ചെയ്യും. 
കോഴിക്കോട് സർവകലാശാല രസതന്ത്ര വിഭാഗം മുൻ മേധാവി ഡോ മുഹമ്മദ് ഷാഫി, ഡോ തോമസ് തേവര, കെ പി ഏലിയാസ്, ജോൺ മാത്യു എന്നിവർ ക്ലാസുകൾ നയിക്കും.  
വിദ്യാഭ്യാസ ഉപ ഡയറക്ടർ ഇബ്രാഹിം തോണിക്കര, വിദ്യാഭ്യാസ  ഓഫീസർ ഹണി പി അലക്‌സാണ്ടർ, സയൻസ് ക്ലബ് സെക്രട്ടറി എം സുനിൽകുമാർ, ശാസ്ത്ര രംഗം കൺവീനർ സി ജയരാജൻ  എന്നിവർ സംസാരിക്കും. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *