സംസ്ഥാനബജറ്റില്‍ വയനാടിനോട് അവഗണനമാത്രം: ഐ സി ബാലകൃഷ്ണന്‍
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അവഗണിച്ചത് പോലെ കേരളം വയനാടിനെയും ബജറ്റില്‍ അവഗണിച്ചിരിക്കുകയാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. കാര്‍ഷികമേഖലക്കായി ഒന്നും നീക്കിവെച്ചിട്ടില്ലാത്ത ബജറ്റില്‍ വയനാടിന്റെ സ്വപ്നപദ്ധതികള്‍ക്കായി ഒരു രൂപപോലും വകയിരുത്തിയിട്ടില്ല. 2018, 19 വര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ശേഷം പാടെ തകര്‍ന്ന വയനാടിനെ പുനരുജ്ജീവിക്കാന്‍ ഈ ബജറ്റില്‍ ഒന്നും തന്നെ നീക്കിവെച്ചിട്ടില്ല. വയനാട് റെയില്‍പാത, വയനാട് മെഡിക്കല്‍ കോളജ്, ചുരംബദല്‍പാത, വന്യമൃഗശല്യം എന്നിങ്ങനെ ജില്ല പ്രതീക്ഷിക്കുന്നതും, അഭിമുഖീകരിക്കുന്നതുമായ വിഷയങ്ങളെല്ലാം ബജറ്റിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിഷയങ്ങളിലെല്ലാം നിഷേധാത്മക സമീപനം സ്വീകരിച്ചതിന്റെ ഉദ്ദാഹരണമായി മാറുകയാണ് ഈ ബജറ്റ്. കര്‍ഷരെ കടക്കെണിയില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷിക്കാനുതകുന്ന ഒരു പദ്ധതി പോലും ബജറ്റിലില്ല. കിന്‍ഫ്രയിലെ മെഗാപാര്‍ക്ക്, കോഫി ബ്രാന്റിംഗ് പോലെ മുന്‍ വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ വീണ്ടും ഈ ബജറ്റിലുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നടത്തിയത് പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നുവെന്നതിന്റെ തെളിവ് കൂടിയാണ് ഈ പദ്ധതികളെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. വയനാട് പാക്കേജ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലം തൊട്ട് ഓരോ ബജറ്റിലും പ്രഖ്യാപിക്കുന്നതാണ്. എന്നാല്‍ ഈ പാക്കേജുകളിലൊന്ന് പോലും നടപ്പില്‍ വരുത്താന്‍ സാധിച്ചിട്ടില്ല. വീണ്ടും ഇത്തരത്തില്‍ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.





Leave a Reply