വയനാടിന് പ്രഖ്യാപനങ്ങളുടെ പാക്കേജ് മാത്രം: പി.പി.എ കരീം
കല്‍പ്പറ്റ: വയനാട് വര്‍ഷങ്ങളായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിലൊന്നില്‍പോലും പ്രായോഗികമായ പദ്ധതികളില്ലാതെ വയനാടന്‍ ജനതക്ക് വെറും പ്രഖ്യാപനങ്ങളുടെ പാക്കേജ് മാത്രമായി സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ക്കുള്‍പ്പെടെ വയനാടിന് ആശ്വസിക്കാനായി ബജറ്റില്‍ ഒന്നുമില്ല. പ്രളയത്തിന് ശേഷം പാടെ തകര്‍ന്ന വയനാടിനെ പുനരുജ്ജീവിക്കനുള്ള പദ്ധതികളോ, വയനാട്ടുകാരുടെ പതിറ്റാണ്ടുകള്‍ നീളുന്ന പ്രതീക്ഷകളായ വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, നിലമ്പൂര്‍ നഞ്ചന്‍കോഡ് റെയില്‍പാത, ചുരംബദല്‍പാതകള്‍, വന്യമൃഗശല്യം, തോട്ടംമേഖലയിലെ പ്രശ്‌നങ്ങള്‍ തുടങ്ങിയവക്കൊന്നും ഫണ്ട് നീക്കിവെക്കുകയോ, വ്യക്തമായ പരാമര്‍ശം നടത്തുകയോ പോലം ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ഡോ. തോമസ് ഐസക് നടത്തിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച മലബാര്‍ ബ്രാന്‍ഡ് കോഫി, കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി, മെഗാ ഫുഡ് പാര്‍ക്ക് തുടങ്ങിയവയുടെ ആവര്‍ത്തനമാണ് ഇത്തവണത്തെയും ബജറ്റിലുള്ളത്. മുന്‍വര്‍ഷങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഒന്നുപോലും നടപ്പിലാക്കാതെ 2000 കോടിയുടെ പാക്കേജ് പറഞ്ഞു വയനാടന്‍ ജനതയെ കബളിപ്പിക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ മന്ത്രി നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





Leave a Reply