June 17, 2026

ട്രൈബല്‍ കോളനികളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍

0
By ന്യൂസ് വയനാട് ബ്യൂറോ
 
      ജില്ലയിലെ പട്ടികവര്‍ഗ്ഗ കോളനികളില്‍ ഭക്ഷണ ക്ഷാമം പരിഹരിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചണുകള്‍ തുടങ്ങുന്നു. കോട്ടത്തറ, നൂല്‍പ്പുഴ, മൂപ്പൈനാട്, മേപ്പാടി, പടിഞ്ഞാറത്തറ, തരിയോട് എന്നീ ഗ്രാമപഞ്ചയത്തുകളിലെ 15 കോളനികളിലാണ് കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുന്നത്. ജില്ലാ കുടുംബശ്രീ മിഷനാണ് നടത്തിപ്പ് ചുമതല. 
വൈശ്യന്‍ കോളനി, തോണിക്കടവ്, കുറിച്യാട്, പരപ്പന്‍പാറ, കടച്ചിക്കുന്ന്, ശേഖരന്‍കുണ്ട്, അട്ടമല ഏറാട്ടക്കുണ്ട്, ഗോവിന്ദന്‍പാറ, വെള്ളക്കെട്ട്, ഇടിഞ്ഞകൊല്ലി, ആനപ്പാറ, വരട്ടിയാല്‍കുന്ന്, കക്കണംകുന്ന്, തിരുമംഗലം, ചെക്കണികുന്ന് എന്നിവയാണ് കോളനികള്‍. പ്രദേശത്തെ വാര്‍ഡ് മെമ്പര്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, കുടുംബശ്രീ എ.ഡി.എസ്, ആശ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍ എന്നിവരുടെ പങ്കാളിത്തം കമ്മ്യൂണിറ്റി കിച്ചണ്‍ നടത്തിപ്പില്‍ ഉണ്ടാവും. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *