May 7, 2024

ജില്ലാ ആശുപത്രി കത്ത് വിവാദം:അന്വേഷണം പ്രഹസനമെന്ന് കോൺഗ്രസ്.

0
മാനന്തവാടി: വയനാട് ജില്ലാ ആശുപത്രിയിലെ കത്ത് ചോരൽ വിവാദത്തിൽ അന്വഷണം ജാള്യത മറക്കാൻ വേണ്ടി മാത്രമെന്ന് മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. ജില്ലാ പഞ്ചായത്തിന്റെയും, ഡോക്ടർമാരുടെയും, ജീവനക്കാരുടെയും,പൊതു പ്രവർത്തകരുടെയും കഠിന പ്രയത്നം കൊണ്ട് സംസ്ഥാനത്തെ തന്നെ മികച്ച നിലാവാരം ഉള്ള സർക്കാർ ആശുപത്രിയാക്കാൻ കഴിഞ്ഞു. ആരോഗ്യമേഖലയിലെ നിരവധി പുരസ്ക്കാരങ്ങൾ ജില്ലാ ആശുപത്രിക്ക്  ലഭിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇതിന്റെ നേർവകാശികൾ തങ്ങളാണെന്ന് വരുത്തി തീർക്കാനുള്ള സി.പി.എം ന്റെയും എം.എൽ.എ.ഒ.ആർ കേളുവിന്റെയും ശ്രമമാണ് ജില്ലാ ആശുപത്രിയുടെ ഇന്നത്തെ ശോചനീയാവസ്ഥക്ക് കാരണം. ജില്ലാ ആശുപത്രിയെ നാഥനില്ലാ കളരിയാക്കിയത് പിന്നിൽ CPM വിഭാഗീയതയും, എം.എൽ.എയുമാണ്. പാർട്ടി താൽപ്പര്യം മാത്രം നടപ്പിലാക്കുന്ന ആളുകളെ ആശുപത്രിയുടെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള സി.പി.എം ശ്രമത്തിന്റെ ദുരന്തഫലമാണ് ജില്ലാ ആശുപത്രിയിൽ എത്തുന്ന പൊതുജനങ്ങൾ അനുഭവിക്കുന്നത്. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ ഉറവിടം തേടി അന്വേഷണം പ്രഖ്യാപിക്കുന്ന രീതി കേരളത്തിന് തന്നെ അപമാനമാണ്. കടലാസിന്റെ വില പോലും ഇല്ലാത്ത പരാതിയാണ് ഡി.എം.ഒ.കൊടുത്തത്.ഡി.എം.ഒ ചില കേന്ദ്രങ്ങളുടെ റിമോട്ട് ആയി പ്രവർത്തിക്കുകയാണ്.
ഒരു സർക്കാർ ജീവനക്കാരന്റെ ഔദ്യോഗിക സ്വഭാമുള്ള ഏത് രേഖയും പബ്ലിക്ക് ഡോക്യുമെന്റാണെന്നിരിക്കെ ഇതിന്റെ ഏത് അന്വേഷണമാണ് വേണ്ടതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
ഇതിന്റെ പേരിൽ ആരെയെങ്കിലും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ അനുവദിക്കുകയില്ല. ഇപ്പോൾ നടക്കുന്നുവെന്ന് പറയുന്ന അന്വേഷണം അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണ്. അവധിക്ക് അപേക്ഷ നൽകിയിട്ടും ഡോക്ടറെ ജോലിയിൽ നിയോഗിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചാണ് അനേഷിക്കേണ്ടത്. ഡോക്ടർമാർ അടക്കം 25 ജീവനക്കാർ 3 ദിവസം നിരീക്ഷണത്തിൽ ആയ സംഭവത്തെക്കുറിച്ചും അന്വേഷിക്കണം. കോവിഡ് 19 ന്റെ ഭാഗമായി ഐസലേഷൻ വാർഡുകളിൽ ജോലി ചെയ്യുന്നവർക്ക് മതിയായ സുരക്ഷയും, വിശ്രമവും ലഭ്യമാക്കണം. കൂടുതൽ ഡോക്ടർമാരെയും മറ്റു പാര മെഡിസിൻ സ്റ്റാഫിനേയും നിയോഗിച്ച് കോവിഡ് – 19 ചികിൽസാ കുറ്റമറ്റതാക്കെണമെന്നും മാനന്തവാടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *