കൊറോണക്കാലത്തും വിശ്രമമില്ലാതെ കുടുംബശ്രീ പ്രവർത്തകർ
കല്‍പ്പറ്റ: പ്രളയ കാലത്ത് സഹായ കേന്ദ്രമായ കുടുംബശ്രീ മിഷന്‍ ഈ കൊറോണക്കാലത്തും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ സജീവമാവുകയാണ്. ഇതിനോടകം തന്നെ മാസ്ക്, സാനിറ്റൈസര്‍, കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ജനശ്രദ്ധ നേടിക്കഴിഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വിത്യസ്ത പ്രശ്നങ്ങള്‍ മൂലം മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും സ്നേഹിത കൗണ്‍സിലര്‍മാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മാനസിക പിന്തുണ ഉറപ്പു വരുത്തുന്നു. വനിത വിജിലന്‍റ് ഗ്രൂപ്പ് അംഗങ്ങളുടെ സേവനവും ലഭ്യമാണ്. കുടുംബശ്രീ ജെന്‍ഡര്‍ ടീമിന്‍റെ നേതൃത്വത്തില്‍ മറ്റൊരു വിത്യസ്ത മേഖല കൂടി സജീവമാക്കുകയാണ് കുടുംബശ്രീ .
ഇതുവരെ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍, ഒറ്റപ്പെട്ട് കഴിയുന്നവര്‍, മദ്യത്തിന് അടിമപ്പെട്ടവര്‍, കുടുംബ പ്രശ്നങ്ങളില്‍ അകപ്പെട്ടവര്‍ എന്നിങ്ങനെ 2014 കേസുകളിലാണ് കൗണ്‍സിലിംഗ് നല്‍കിയത്. മാനസിക പിന്തുണ സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെടുക. ഗ്ലിമ 9567327740, സുനിജ 956299080





Leave a Reply