March 28, 2024

കേര വളളിയും കയറും കിട്ടാനില്ല. : വാഴ കൃഷിക്കാർ പ്രതിസന്ധിയിൽ

0
കൽപ്പറ്റ. :  വേനൽ  മഴയും കാലവർഷവും അടുത്തതോടെ  വയനാട് ജില്ലയിലെ പതിനായിര കണക്കിന് നേന്ത്രവാഴ കർഷകർ ആശങ്കയിൽ .  കാറ്റു പിടിക്കാതെ വാഴക്ക താങ്ങായി ഉപയോഗിക്കുന്ന വള്ളിയും കയറും ലഭിക്കുന്ന ഹാർഡ് വെയർ കടകൾ ലോക്ക് ഡൗണിനെ തുടർന്ന് തുറക്കാത്തതാണ് കാരണം.  ഏപ്രിൽ ,മെയ് , ജൂൺ , ജൂലൈ മാസങ്ങളിലാണ് വയനാട്ടിൽ പ്രധാനമായും  നേന്ത്ര വാഴകൃഷിയിൽ വിളവെടുപ്പ്.  ഈ സമയത്ത് മുഴയോടൊപ്പം ശക്തമായ കാറ്റും ഉണ്ടാവുകയും വൻതോതിൽ കൃഷി നാശം ഉണ്ടാവുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ശരാശരി മുപ്പത് കോടിയിലധികം രൂപയുടെ  കൃഷി നാശമാണ് വയനാട്ടിലുണ്ടായത് . കേര വള്ളിയും കയറും ഉപയോഗിച്ച്  വലിച്ചു കെട്ടിയിട്ടും ഇത്രയധികം  നഷ്ടമുണ്ടായി. കായ്ഫലം കഴിഞ്ഞതും കേട് വന്നതുമായ  കവുങ്ങ്  മുറിച്ച വലിയ താങ്ങുമരത്തിൽ  കേര വള്ളിയും   കയറും ഉപയോഗിച്ചാണ് വാഴ വലിച്ചു കെട്ടുന്നത് .

     കഴിഞ്ഞ വർഷങ്ങളിൽ എല്ലാം  കർഷകർ അധികം ശ്രദ്ധ കൊടുത്തിട്ടും കോടിക്കണക്കിന് രൂപയുടെ നേന്ത്രവാഴ കൃഷി നശിച്ചു. ഈ ജോലികൾ ചെയ്യുന്ന ഇന്ന് പ്രധാന സമയത്താണ്  ലോക്ക്  ഡൗൺ വന്നത്. നിത്യോപയോഗ സാധനങ്ങളുടെ കടകൾ തുറക്കുന്നുണ്ട് .എങ്കിലും ഈ കടകളിൽ  കേര വള്ളിയും കയറും കിട്ടാനില്ല .ഇത് നേന്ത്രവാഴ കൃഷിക്കാരെ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് വിലക്കുറവ് മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് അ ഇതും അതും വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.പലരും മുറിച്ചിട്ട കവുങ്ങുകൾ  കൃഷിയിടത്തിലേക്ക് കൊണ്ടുവരാൻ ആകാതെയും  ബുദ്ധിമുട്ടുന്നുണ്ട്. ആയതിനാൽ മുറിച്ചിട്ട കവുങ്ങുകൾ നശിച്ചുപോവുകയും ചെയ്യുന്നു. അടിയന്തരമായി  ഈ പ്രശ്നത്തിൽ അധികൃതരുടെ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പതിനായിരക്കണക്കിന് നേന്ത്രവാഴ കൃഷിക്കാരുടെ പ്രശ്നം പരിഹരിക്കാതെ നിലനിൽക്കും. ഇത് വൻ സാമ്പത്തിക തകർച്ചയിലേക്ക് വഴിവെക്കും.

        
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *