June 20, 2026

കണക്കുകൾ മേലോട്ട് തന്നെ : വയനാട്ടിൽ നിരീക്ഷണത്തിലുള്ളവർ പതിനൊന്നായിരം കഴിഞ്ഞു.

0
IMG-20200403-WA0688.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:

കൊവിഡ് 19    വയനാട്  ജില്ലയിൽ പുതുതായി 353 പേർ കൂടി നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 11,292 ആയി. 264 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. നിലവിൽ ഏഴ് പേർ ആശുപത്രിയിലും 10,835 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ജില്ലയിൽ ഇതുവരെ 127 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 120 എണ്ണം നെഗറ്റീവായിരുന്നു. 

14 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.
നേരത്തെ ഫലം പുറത്തു വന്ന തൊണ്ടർനാട് ,കമ്പളക്കാട്   ,നെടുംകരണ എന്നിവിടങ്ങളിലെ മൂന്ന് പേർക്ക് മാത്രമാണ് വയനാട്ടിൽ ഇതു വരെ   കൊവിഡ് 19  സ്ഥിരീകരിച്ചത്..
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *