May 16, 2024

കർഷകർക്കായി വയനാട് കൃഷി വിജ്ഞാന കേന്ദ്രം ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു

0
കൽപ്പറ്റ : ലോക്ക് ഡൗൺ  കാലത്ത് പച്ചക്കറി കൃഷി വ്യാപിപ്പിക്കാനും വിവിധ ചെറുകിട കൃഷി രീതികൾ സംബന്ധിച്ചു സംശയങ്ങൾ പരിഹരിക്കാനും സാങ്കേതിക  ഉപദേശങ്ങൾ തേടാനും കർഷകർക്കായുള്ള കൃഷി വിജ്ഞാന കേന്ദ്രം  വയനാടിന്റെ ഹെല്പ് ലൈൻ പ്രവർത്തനം ആരംഭിച്ചു. 
പുരയിടകൃഷി, പച്ചക്കറി കൃഷി,  വെർട്ടിക്കൽ ഫാർമിംഗ്, ടെറസിലെ കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങൾ  ഈ ഹെൽപ്ലൈനിൽ നിന്ന് ലഭിക്കും 
കൃഷി പരിപാലന മുറകൾക്കുള്ള വീഡിയോകൾക്ക്  കാർഷിക  സർവകലാശാല വെബ്സൈറ്റ് അല്ലെങ്കിൽ വിജ്ഞാനവ്യാപന  ഡയറ്ക്ടറേറ്റിന്റെ  ഫേസ്ബുക് പേജ് സന്ദർശിക്കണം.
വിവിധ വിളകളുടെ ഉല്പാദന-പരിചരണ മുറകൾ  അറിയാൻ  FEM@Mobile എന്ന ആപ്പ്  ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൌൺലോഡ്  ചെയ്തു  ഉപയോഗിക്കാവുന്നതാണ്.
കൃഷി വിഞ്ജാന കേന്ദ്രം വയനാട് , അമ്പലവയൽ : 9447904859, 8468990086, 8281366754 പ്രാദേശിക ഗവേഷണ കേന്ദ്രം അമ്പലവയൽ: 9497317898
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *