April 25, 2024

ലോക്ക്ഡൗണ്‍ കാലം സര്‍ഗാത്മകമാക്കാന്‍ അവസരം

0

    ലോക്ക്ഡൗണ്‍ കാലത്തെ സര്‍ഗാത്മകമാക്കാന്‍ അവസരമൊരുക്കി ജില്ലാ ഭരണകൂടം. ഐ.എ.ജി വയനാട്, ശ്രേയസ്സ് സുല്‍ത്താന്‍ ബത്തേരി എന്നിവരുടെ സഹകരണത്തോടെ കുട്ടികളുടെ മാനസിക ഉല്ലാസത്തിനും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുമായി  മൊബൈല്‍ വീഡിയോഗ്രഫി, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. കോവിഡ് 19 ലോക്ക്ഡൗണ്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് പോസ്റ്റര്‍, വീഡിയോ എന്നിവ നിര്‍മ്മിക്കേണ്ടത്. 
വീഡിയോഗ്രാഫി മത്സരത്തില്‍ രണ്ട് വിഭാഗങ്ങളായാണ് മത്സരം നടക്കുക. 9 നും 12 നും ഇടയില്‍ പ്രായമുള്ളവര്‍ ഒന്നാം കാറ്റഗരിയിലും 13 നും 17 നും ഇടയില്‍ പ്രായമുള്ളവര്‍ രണ്ടാം കാറ്റഗറിയിലുമാണ് മത്സരിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് തയ്യാറാക്കേണ്ടത്. പോസ്റ്റര്‍ രചനാ മത്സരത്തിലും 5 നും 10 നും ഇടയില്‍ പ്രായമുള്ളവര്‍ ഒന്നാം കാറ്റഗറിയിലും 11 നും 16നും ഇടയില്‍ പ്രയമുള്ളവര്‍ രണ്ടാം കാറ്റഗറിയിലുമായാണ് മത്സരിക്കുന്നത്. വാട്ടര്‍ കളര്‍, ക്രയോണ്‍സ് എന്നിവ ഉപയോഗിച്ചാണ് പോസ്റ്റര്‍ തയ്യാറാക്കേണ്ടത്. 
തയ്യാറാക്കിയ വീഡിയോ, പോസ്റ്ററിന്റെ ഫോട്ടോ എന്നിവയോടൊപ്പം കുട്ടിയുടെ പേര്, വയസ്സ്, വിലാസം, പഠിക്കുന്ന ക്ലാസ്സ്, കുട്ടിയുടെ ഫോട്ടോ എന്നിവ സഹിതം ഏപ്രില്‍ 15ന് മുമ്പായി 9496878375, 9207812402 എന്നീ നമ്പരുകളില്‍ വാട്‌സാപ്പ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 8156906234, 9947555496 എന്നീ നമ്പരുകളില്‍ ബന്ധപ്പെടേണ്ടതാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *