April 26, 2024

വയനാട് ജില്ലക്ക് വീണ്ടും രാഹുൽ ഗാന്ധിയുടെ കരുതൽ : കമ്മ്യൂണിറ്റി കിച്ചണിലേക്ക് 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും എത്തി

0
.  
കൽപ്പറ്റ:കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി എം.പി. സ്വന്തം നിലക്ക് വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചൺ,  ട്രൈബൽ കമ്മ്യൂണിറ്റി  കിച്ചൺ എന്നിവക്കായി ജില്ലയിലെ  23 പഞ്ചായത്തുകൾക്കും മൂന്ന് മുനിസിപ്പാലിറ്റിക്കും 500 കിലോ അരി , 50 കിലോ കടല ,50 കിലോ വൻപയർ വീതം ജില്ലയിൽ ആകെ 13000 കിലോ അരി , 1300 കിലോ കടല ,1300 കിലോ പയർ എന്നിവ ഇന്ന് (ബുധനാഴ്ച ) രാവിലെ 10 മണിക്ക് ജില്ലാ ഭരണകൂടം വഴി  പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റിക്കും കൈമാറും .
.കോവിഡ് പ്രതി രോധ പ്രവർത്തനത്തിന്റെ ഭാഗമായി വയനാട് ജില്ലക്ക് പ്രദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ICU വെറ്റിലേറ്ററുകൾ പ്രവർത്തന സജ്ജമായി  നേരത്തെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തെർമൽ സ്ക്കാനറുകൾ, 20000 മാസ്കുകൾ, 1000 ലിറ്റർ സാനിറ്ററെസർ  എന്നിവ നേരത്തെ  എത്തിച്ച് നൽകിയിരുന്നു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർമാർ വഴി എകോപ്പിക്കുകയും ചെയ്ത് വരുന്നുണ്ടന്ന് ഡി.സി.സി. പ്രസിഡണ്ട് ഐ .സി ബാലകൃഷ്ണൻ എം എൽ എ , യു ഡി എഫ് ചെയർമാൻ പി.പി.എ കരിം കൺവീനർ   എൻ ഡി അപ്പച്ചൻ എന്നിവർ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം മരം മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എം.പി  കുമാർ  കേത്കർ  അനുവദിച്ച 25 ലക്ഷം രൂപയ്ക്ക് കഴിഞ്ഞദിവസം ഭരണാനുമതി ആയിരുന്നു ഐ.സി.യു, വെൻറിലേറ്റർ, മറ്റ് കോവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങാനാണ്  തുക അനുവദിച്ചത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *